ജലാലുദ്ധീൻ അമ്പലപുഴയ്ക്ക് കെ.എം.സി.സി യാത്രയയപ്പ് നൽകി


റിയാദ്: കാൽനൂറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ കെ.എം.സി.സി എക്സ്ക്യൂട്ടീവ് അംഗം ജലാലുദ്ധീൻ അമ്പലപുഴയ്ക്ക് കെ.എം.സി.സി റിയാദ് ഘടകം ഊഷ്മളമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ 25 വർഷമായി റിയാദിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ ജലാലുദ്ധീൻ, കഴിഞ്ഞ 15 വർഷമായി ഷിഫാ സനയ്യയിലെ മംലക്ക ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഒലയായിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹത്തിന്റെ സേവനങ്ങളെ മുൻനിർത്തി കെ.എം.സി.സി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. ജില്ലയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ജലാലുദ്ധീൻ നൽകിയ വിലപ്പെട്ട സംഭാവനകളെ യോഗം അനുസ്മരിച്ചു.

ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റക്കീബ് സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി സിയാദ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. പ്രവാസി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. ആദിൽ അരൂർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


Read Previous

കൊട്ടാരക്കര സ്വദേശി റിയാദില്‍ നിര്യാതനായി

Read Next

ലോകരുചികളുടെ വിരുന്നൊരുക്കി ലുലു ‘വേൾഡ് ഫുഡ് ഫെസ്റ്റ്, പ്രശസ്ത സിനിമാ താരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം നിർവ്വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »