ലോകരുചികളുടെ വിരുന്നൊരുക്കി ലുലു ‘വേൾഡ് ഫുഡ് ഫെസ്റ്റ്, പ്രശസ്ത സിനിമാ താരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം നിർവ്വഹിച്ചു


റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോകരുചികളുടെ വിരുന്നൊരുക്കി ‘വേൾഡ് ഫുഡ് ഫെസ്റ്റ്’ ആരംഭിച്ചു. റിയാദ് മുറബ്ബയിലെ അവന്യൂ മാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രശസ്ത സിനിമാ താരം ധ്യാൻ ശ്രീനിവാസൻ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഫെസ്റ്റ് തീമിൽ പ്രത്യേകം തയ്യാറാക്കിയ 40 മീറ്റർ നീളമുള്ള ഭീമൻ കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടനം.
ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറിയ ഫ്ലാഷ് മോബ്, ചെണ്ടമേളം, സാംസ്കാരിക നൃത്തങ്ങൾ എന്നിവ സന്ദർശകർക്ക് നവ്യാനുഭവമായി. തുടർന്ന് വേദിയിലെ പ്രദർശന കേന്ദ്രങ്ങളും ലൈവ് സാംപ്ലിങ് കൗണ്ടറുകളും സന്ദർശിച്ച താരം, ബിരിയാണി ചലഞ്ചിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.


മെയ് 5 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഓരോ രണ്ട് ദിവസം കൂടുമ്പോഴും വ്യത്യസ്ത രാജ്യങ്ങളുടെ ഭക്ഷണസംസ്കാരങ്ങളാണ് അവതരിപ്പിക്കുന്നത്. ടേസ്റ്റ് ഓഫ് സൗദി, ടേസ്റ്റ് ഓഫ് ഇന്ത്യ, ടേസ്റ്റ് ഓഫ് അറേബ്യ, ടേസ്റ്റ് ഓഫ് ഏഷ്യ, ടേസ്റ്റ് ഓഫ് ഇറ്റലി, ടേസ്റ്റ് ഓഫ് കോണ്ടിനെന്റൽ, ഹെൽത്തി ബൈറ്റ്സ് എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങൾ മേളയിലുണ്ട്.


അഞ്ച് റിയാലിന് ബിരിയാണി മുതൽ ആകർഷകമായ ടെക് ഡീലുകൾ വരെ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കി യിട്ടുണ്ട്. വിവിധ മത്സരങ്ങളിലെ വിജയികളെ 10,000 റിയാൽ വരെയുള്ള സമ്മാനങ്ങളാണ് കാത്തിരിക്കു ന്നത്. നേരിട്ട് എത്താൻ കഴിയാത്തവർക്ക് ‘ലുലു മിനിട്സ്’ ആപ്പ് വഴി ഓൺലൈനായി വിഭവങ്ങളും ഓഫറുകളും സ്വന്തമാക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.


Read Previous

ജലാലുദ്ധീൻ അമ്പലപുഴയ്ക്ക് കെ.എം.സി.സി യാത്രയയപ്പ് നൽകി

Read Next

വിവാഹേതര ബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സ്വര്‍ണം പണയം വച്ച് ക്വട്ടേഷന്‍; യുവതിയും കാമുകനും പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »