ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസലോകത്ത് ജീവകാരുണ്യത്തിന്റെ ഉത്കൃഷ്ട മാതൃക തീർത്ത് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്ററിന്റെ നേതൃത്വത്തിൽ റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ലോകത്തെ അമൂല്യ സമ്മാനം രക്തദാനമാണ്’ എന്ന ഉദാത്തമായ സന്ദേശമുയർത്തിപ്പിടിച്ച് റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. തുടർച്ചയായ മൂന്നാം തവണയാണ് കൂട്ടായ്മ വിജയകരമായി ഈ ജീവകാരുണ്യ ദൗത്യം പൂർത്തിയാക്കുന്നത്. വനിതകളടക്കം പ്രവാസ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പേർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

ബ്ലഡ് ഡോണോഴ്സ് കേരള (BDK) സൗദി പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ജാഫർ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക്ക വൈസ് പ്രസിഡണ്ട് സൈഫ് കൂട്ടുങ്ങൽ, നിഹാസ് പാനൂർ, ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടിൽ, ഷാഹിദ് അറക്കൽ, സിറാജുദ്ധീൻ ഓവുങ്ങൽ, ഷഹീർ ബാബു, അലിപുത്താട്ടിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും രേഖപ്പെടുത്തി.

റിയാദിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും കൂട്ടായ്മയിലെ സജീവ പ്രവർത്തകരുമായ ഖയ്യൂം അബ്ദുള്ള, ഇജാസ് ഇ കെ, സലിം അകലാട്, ആഷിഫ് ബഷീർ, ശറഫുദ്ധീൻ ചാവക്കാട്, ഷഹബാസ് പാലയൂർ, അഷ്കർ അബൂബക്കർ, സലിം പി വി, റഹ്മാൻ തിരുവത്ര, അൻവർ അണ്ടത്തോട്, ജഹാംഗീർ ബ്ലാങ്ങാട്, സലിം പെരുമ്പിള്ളി തുടങ്ങിയവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
