ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ സാം വി. സാബു കോട്ടയം അത്യുജ്ജ്വല വിജയം നേടി. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം 102 / 35 / 03 എന്നിങ്ങനെ അതീവ കൃത്യതയോടെ പ്രവചിച്ചാണ് സാം പുരസ്കാരത്തിന് അർഹനായത്.

സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ സാമിന്റെ പ്രവചനം ഒഐസിസി പുരസ്കാരത്തിന് പുറമെ, റിയാദ് കെഎംസിസി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരവും അദ്ദേഹത്തിന് നേടിക്കൊടുത്തു. ഗൾഫ് മേഖലയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ഈ മത്സരം ഏറെ ശ്രദ്ധേയമായിരുന്നു.
റിയാദിൽ വെച്ച് നടന്ന ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ആഘോഷ പരിപാടിയിൽ വെച്ച് വിജയിക്കുള്ള പുരസ്കാരങ്ങൾ കൈമാറി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയും കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ കോട്ടയവും ചേർന്ന് സാമിന് പുരസ്കാരങ്ങൾ സമർപ്പിച്ചു.
ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ കോട്ടയം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ജിയോ തോമസ് നന്ദിയും രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജിൽസ്, ബുപിൻ, ഷിജു പുലിയായിൽ, ബോബിൻ, ജെൻസൻ, അബ്ദുൽ സലാം, സി. കെ. തോമസ്, ജോസഫ് പുത്തന്തറ എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു.
