ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റുകളുടെ ഹൈൽ, ജുബൈൽ ശാഖകളിൽ വിവിധങ്ങളായ ആഘോഷ പരിപാടികളും ആദരിക്കലും സംഘടിപ്പിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖരും സാമൂഹിക പ്രവർത്തകരും ചടങ്ങുകളിൽ പങ്കെടുത്തു.

ഹൈലിൽ നഴ്സിംഗ് ജീവനക്കാർക്ക് ആദരം
ഹൈൽ സിറ്റി ഫ്ലവർ ശാഖയിൽ നടന്ന ആഘോഷ പരിപാടികൾ അൽ അബീർ ഹോസ്പിറ്റൽ നഴ്സസ് മാനേ ജർ പ്രവീൺ രാജ് ഉദ്ഘാടനം ചെയ്തു. അബീറിലെ സ്റ്റാഫ് അംഗങ്ങൾക്ക് പുറമെ, കിംഗ് ഖാലിദ് ഹോസ്പി റ്റൽ, കിംഗ് സൽമാൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നഴ്സിംഗ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.
ഹൈലിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ കഴിഞ്ഞ 12 വർഷമായി മാതൃകാപരമായ സേവനം അനുഷ്ഠി ച്ചുവരുന്ന ജാൻസി വർഗീസ് ചാക്കോയെ ചടങ്ങിൽ വെച്ച് പ്രത്യേകമായി ആദരിച്ചു. സിറ്റി ഫ്ലവർ ഹൈൽ ഹൈപ്പർമാർക്കറ്റ് മാനേജർ മനോജ് തിരൂർ, അബീർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ മൊയ്‌നുദ്ധീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജുബൈലിൽ സംഗീത വിരുന്നോടെ ആഘോഷം

ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ ഡബ്ല്യു.എം.എഫ് (WMF) ജുബൈൽ ടീമുമായി സഹകരി ച്ചാണ് നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചത്. ഷിഫ അൽ ജുബൈൽ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ വില്യം വർക്കി ഉദ്ഘാടനം നിർവ്വഹിച്ചു. ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായത്തിൽ ചടങ്ങുകൾ നിയന്ത്രിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഡബ്ല്യു.എം.എഫ് പ്രവർത്തകർ നഴ്സുമാരെ ആദരിക്കുകയും സ്നേഹോപ ഹാരങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് പ്രശസ്ത അവതാരക നിക്കി ല നയിച്ച സംഗീത പരിപാടിയും അരങ്ങേറി.
