ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂര്‍: തലശേരി കുടുംബകോടതിയിലെ വെയിറ്റിങ് റൂമില്‍ വെച്ച് അഭിഭാഷകയെ മര്‍ദിച്ച സംഭവ ത്തില്‍ അധ്യാപകനെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം സ്വദേശിനിയും സീനിയര്‍ അഭിഭാഷകയുമായ പി വി സോണിക്കാണ് (56) മര്‍ദ്ദനമേറ്റത്.

മാഹി എക്‌സല്‍ പബ്‌ളിക് സ്‌കൂള്‍ അധ്യാപകന്‍ വിളക്കോട്ടൂര്‍ കീഴാലി പൊയില്‍ വീട്ടില്‍ കെ പി ദിവാകരനാ(51)ണ് മര്‍ദ്ധിച്ചത്. ചൊവ്വാഴ്ച്ച പകല്‍ 12.15ന് കുടുംബ കോടതിയിലെ കൗണ്‍സിലിങ് ഹാളിന് പുറത്തായിരുന്നു സംഭവം. വെയിറ്റിങ് റൂമില്‍ സുഹൃത്ത് അഡ്വ.സുസ്മിതയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു അഡ്വ.സോണി. ഈ സമയം കൗണ്‍സിലിങിനായി കാത്തു നില്‍ക്കുകയായിരുന്ന ദിവാകരന്‍ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചുവെന്നാണ് പരാതി.
തള്ളി വീഴ്ത്തിയതിനെ തുടര്‍ന്ന് പരിക്കേറ്റ സോണിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സോണി കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ദിവാകരനും തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വിവാഹമോചന ജീവനാംശകേസില്‍ കൗണ്‍സിലിങ്ങിനായി എത്തിയതായിരുന്നു ദിവാകരന്‍ ഇയാളുടെ കേസിലെ എതിര്‍ കക്ഷിയുടെ അഭിഭാഷകയാണ് സോണി. തനിക്കെതിരെ വസ്തുതാപരമായ കാര്യങ്ങള്‍ അഭിഭാഷക മനഃപൂര്‍വ്വം കെട്ടിച്ചമച്ചുവെന്നാണ് ദിവാകരന്‍ പറയുന്നത്.
