വേൾഡ് കപ്പ് ആവേശം ഇനി ഷോപ്പിംഗിലും; സിറ്റി ഫ്ലവറിൽ ‘വേൾഡ് കപ്പ് മാഡ്നസ്’ ഓഫർ മേളയ്ക്ക് തുടക്കം!

Screenshot


റിയാദ്: ഫിഫ ലോകകപ്പിന്റെ ആവേശക്കടലിൽ സൗദി അറേബ്യ ആറാടുമ്പോൾ, ഉപഭോക്താക്കൾ ക്കായി വമ്പൻ സമ്മാനങ്ങളുമായി സിറ്റി ഫ്ലവർ. ‘വേൾഡ് കപ്പ് മാഡ്നസ്’ എന്ന പേരിൽ സിറ്റി ഫ്ലവർ ഒരുക്കിയിരി ക്കുന്ന ഷോപ്പിംഗ് ഉത്സവം റിയാദ് ബത്തയിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് ഉദ്ഘാടനം ചെയ്തു.

Screenshot

സിറ്റി ഫ്ലവർ അഡ്മിനിസ്ട്രേഷൻ മാനേജർ അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, റഷീദ് ദയ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അഹമ്മദ് കമ്പായതിൽ, മാർക്കറ്റിംഗ് മാനേജർ നൗഷാദ്, സ്റ്റോർ മാനേജർമാരായ അനസ്, ഷെരീഫ് പട്ടാമ്പി, മുഹമ്മദ് ഷാഫി, ശരത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ മാസം 18, 19, 20 തീയതികളിൽ സൗദിയിലുടനീള മുള്ള സിറ്റി ഫ്ലവറിന്റെ എല്ലാ ശാഖകളിലും ഈ ഓഫർ ലഭ്യമാണ്. ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഫാഷൻ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്കാണ് വമ്പൻ വിലക്കുറവും ‘കില്ലർ ഓഫറുകളും’ ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ആരാധകർക്കും കുടുംബങ്ങൾക്കും ഈ അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താം.


Read Previous

നിപ ബാധിതന്റെ നില ഗുരുതരമായി തുടരുന്നു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

Read Next

പൈതൃകത്തനിമ വിടാതെ ചിലങ്ക; ഇരുപത്തിയൊന്നാം വസന്തത്തിൽ റിയാദിൽ നൃത്തവിസ്മയം തീർത്ത് കുരുന്നുകൾ! 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »