പൈതൃകത്തനിമ വിടാതെ ചിലങ്ക; ഇരുപത്തിയൊന്നാം വസന്തത്തിൽ റിയാദിൽ നൃത്തവിസ്മയം തീർത്ത് കുരുന്നുകൾ! 


റിയാദിലെ ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ ഇരുപത്തിയൊന്നാം വാർഷികാഘോഷം ‘നൃത്തോത്സവ് 2026’ കലയുടെ മാമാങ്കമായി മാറി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത റിയാദിലെ എക്സിറ്റ് 30-ലുള്ള അമിക്കാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങി വിവിധ ശാസ്ത്രീയ നൃത്തങ്ങളിലായി എൺപതോളം വിദ്യാർത്ഥിനികൾ അരങ്ങിലെത്തി. കുരുന്നുകൾ അവതരിപ്പിച്ച ‘കാളിയ മർദ്ദനം’ നൃത്തരൂപം കാണികളുടെ മനം കവർന്നു. യുവതലമുറയ്ക്ക് സാംസ്കാരിക അവബോധം പകരുന്നതിൽ ചിലങ്ക നൃത്ത വിദ്യാലയം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ആക്ടിങ് പ്രിൻസിപ്പാൾ മയ്മൂന അബ്ബാസ്, ഡോ.r മുഹമ്മദ് ഇദ്രിസ് (അൽ ഷിഫാ മെഡിക്കൽ സർവീസസ് ), പ്രവാസി സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട് , അലക്സ് കൊട്ടാരക്കര (ഒഐസിസി ), റഹ്മാൻ മുനമ്പത് (ഫോർക ), ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍സെക്രട്ടറി) തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസ നേര്‍ന്ന് സംസാരിച്ചു

റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സാങ്കേതികമായി പിന്തുണ നൽകിയവരും, പങ്കെടുത്ത കലാകാരന്മാരും, രക്ഷിതാക്കളും പരിപാടിയുടെ വിജയം ഉറപ്പാക്കി.


Read Previous

വേൾഡ് കപ്പ് ആവേശം ഇനി ഷോപ്പിംഗിലും; സിറ്റി ഫ്ലവറിൽ ‘വേൾഡ് കപ്പ് മാഡ്നസ്’ ഓഫർ മേളയ്ക്ക് തുടക്കം!

Read Next

അന്താരാഷ്ട്ര യോഗ ദിനം ബോധവല്‍ക്കരണ ക്യാമ്പയിന്‍  സംഘടിപ്പിച്ച് റിയാദ്  കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »