ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ (KCA) റിയാദിൽ വിപുലമായ യോഗ ക്യാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലക്ഷ്യമിട്ടാണ് അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിച്ചത് റിയാദിലെ വൈദേഹി നൃത്ത വിദ്യാലയവുമായി സഹകരിച്ചാണ പരിപാടി സംഘടിപ്പിച്ചത് യോഗ പരിശീലകൻ വരുൺ പരിപാടിക്ക് നേതൃത്വം നൽകി

പുരാതന ഭാരതത്തിൽ ഉത്ഭവിച്ച, ശരീരത്തെയും മനസ്സിനെയും ഏകോപിപ്പിക്കാൻ സഹായിക്കുന്ന ഒരു ഉത്തമ ജീവിതരീതിയാണ് യോഗ. വിവിധ ആസനങ്ങളിലൂടെയും പ്രാണായാമത്തിലൂടെയും ശാരീരിക വഴക്കവും കരുത്തും വർധിപ്പിക്കാനും, ധ്യാനത്തിലൂടെ മനസ്സിന്റെ സമ്മർദ്ദം കുറച്ച് ഏകാഗ്രത കൈവരിക്കാനും ഉതുകുന്ന യോഗാഭ്യാസം. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ ആരോഗ്യകരമായ ഒരു ജീവിതശൈലി വളർത്തിയെടുക്കാൻ യോഗയുടെ പ്രാധാന്യം ചെറുതല്ലെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ പ്രസിഡണ്ട് നിസാര്‍ പള്ളിക്കശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങ് സാമുഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം ചെയ്തു.ആശംസകള്‍ നേര്‍ന്ന് ജയന് കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപള്ളി, രശ്മി വിനോദ്, രാജു എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് യോഗ ക്ലാസും പരിശീലനവും അരങ്ങേറി നിരവധി കുട്ടികളും രക്ഷിതാക്കളും ചടങ്ങിന്റെ ഭാഗമായി
