ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ വൻ വഴിത്തിരിവ്. ഇറാനിയൻ എണ്ണ-പെട്രോകെമിക്കൽ കയറ്റുമതിക്ക് മേലുള്ള ഉപരോധം നീക്കുന്നതിനും വിദേശത്ത് മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുന്നതിനുമുള്ള കരാറിന്റെ കരട് പൂർത്തിയായതായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും നിർണ്ണായക ധാരണയിലെത്തിയത്. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ വൻ വിജയമെന്നും, വരും ദിവസങ്ങളിൽ സാങ്കേതിക ചർച്ചകൾ തുടർന്ന് 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിൽ എത്താനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലബനാനിലെ സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക കർമ്മസേനകളെയും നേരിട്ടുള്ള ആശയവിനിമയ ചാനലുകളും രൂപീകരിക്കും.
