ജാഗ്രത! സൗദിയിൽ കാലാവസ്ഥാ മാറ്റം; റിയാദിലും കിഴക്കൻ പ്രവിശ്യയിലും കനത്ത ചൂടും പൊടിക്കാറ്റും – സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ


റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയുടെ ചില ഭാഗങ്ങളിലുമാണ് കഠിനമായ കാലാവസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വടക്കൻ അതിർത്തികൾ, ജോഫ്, തബുക്ക്, ഹൈൽ, ഖസീം, മദീന, മക്ക തുടങ്ങിയ പ്രദേശങ്ങളിലും ജസാനിലേക്കുള്ള തീരദേശ പാതകളിലും പൊടി ക്കാറ്റിന്റെ സ്വാധീനം ശക്തമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊടിക്കാറ്റ് കാഴ്ചാ മങ്ങലിന് കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

അതേസമയം, രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. ജസാൻ, അസീർ, ബഹ, മക്ക എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ചിലയിടങ്ങളിൽ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

പൊടിക്കാറ്റുള്ള സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പുറത്തിറങ്ങു മ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ദൂരയാത്രകൾ ഒഴിവാക്കണ മെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു


Read Previous

സമൂഹമാധ്യമ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണം, ഫണ്ട് വകമാറ്റിയാല്‍ പിഴ; എഫ്‌സിആര്‍എ ചട്ടത്തിലെ പ്രധാന മാറ്റങ്ങളിങ്ങനെ

Read Next

‘ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ശ്രമിക്കുന്നത് സംവരണം അവസാനിപ്പിക്കാന്‍, അമിത് ഷാ പ്രതിപക്ഷത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »