ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വേങ്ങര: കുടുംബബന്ധങ്ങളുടെ തനിമയും ഒത്തൊരുമയും പുതുക്കിക്കൊണ്ട് ഏട്ടാട്ടു തൊടിക കുടുംബാംഗങ്ങളുടെ സംഗമം തറവാട്ടു വീട്ടിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.ഇളംതലമുറക്കാരായ റിൻവ അഷ്റഫ്, ഫൈഹാ റഹ്മാൻ എന്നിവരുടെ ഹൃദ്യമായ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കുടുംബത്തിലെ മുതിർന്ന കാരണവർ രായിൻകുട്ടി ഹാജി സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

തലമുറകൾ തമ്മിലുള്ള പരസ്പരബന്ധം ദൃഢമാക്കാനും സ്നേഹം പങ്കുവെക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രഥമ സംഗമത്തിൽ നൂറുകണക്കിന് കുടുംബാംഗങ്ങളാണ് ഒത്തുചേർന്നത്.
ചടങ്ങിനോടനുബന്ധിച്ച് കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു.
തുടർന്ന് ഗായിക ശബാന സെറിയുടെ യുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ-കായിക പരിപാടികളും വിഭവസമൃദ്ധമായ സ്നേഹവിരുന്നും സംഗമത്തിന് മാറ്റ് കൂട്ടി. കുടുംബത്തിലെ മുതിർന്ന കാരണവർ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് സ്വാഗതവും അനീസ് റഹ്മാൻ നന്ദിയും പറഞ്ഞു. ബസ്മു, ബുഷ്റാബി, ശരീഫ, മുഹമ്മദലി, ബഷീർ, മുഹമ്മദ് കുട്ടി ശഫൂറ, ഖദീജ,ഹസീന, റിസ്വാൻ, സച്ചു, സഫ്ന, ആയിഷാബി, ഉമ്മുകുൽസു തുടങ്ങിയവർ സംഗമത്തിന് കൂട്ടായ നേതൃത്വം നൽകി.
