ജുബൈലിനെ ഇളക്കിമറിച്ചു സിറ്റി ഫ്ലവർ! തീറ്റ മത്സരം; 10 മിനിറ്റിൽ 8 പൊറോട്ടയടിച്ച് നേപ്പാളുകാരൻ കിരീടം ചൂടി; ആവേശമായി സംഗീത വിരുന്നും!


ജുബൈൽ: ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റും നുപൂർ ധ്വനി ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘പൊറോട്ട തീറ്റ മത്സരം’ കാഴ്ചക്കാർക്ക് ആവേശമായി. ജുബൈൽ സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 25-ഓളം പേർ പങ്കെടുത്തു. 10 മിനിറ്റ് കൊണ്ട് 8 പൊറോട്ടകൾ കഴിച്ച് നേപ്പാൾ സ്വദേശി വിജയിയായി.

തുടർന്ന് നടന്ന കലാപരിപാടികൾക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. നുപൂർ ധ്വനി ആർട്സ് അക്കാദമി കുട്ടികളുടെ ഡാൻസ്, ‘റിയാദ് മെഹ്ഫിൽ’ അവതരിപ്പിച്ച മുട്ടിപ്പാട്ട്, പ്രശസ്ത ബോളിവുഡ് ഗായകൻ ബസ്സാം, ആശ ഷിജു എന്നിവർ നയിച്ച സംഗീത വിരുന്ന് എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി.

പരിപാടിയിൽ സിറ്റി ഫ്ലവർ മാർക്കറ്റിംഗ് മാനേജർ നൗഷാദ് കാപ്പാട്, ഹൈപ്പർ മാനേജർ ഹനീഫ കമ്പായതിൽ, എം.കെ ഫുഡ് ഡയറക്ടർ ഷാനവാസ്, ഫ്രണ്ടി ഏരിയ മാനേജർ ഷബീർ എന്നിവരും ജുബൈലിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ഷഫീന താജ്, സർഫറാസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. നിക്കി ജോസ് പരിപാടിയുടെ അവതാരകയായിരുന്നു.


Read Previous

ആദ്യം വോട്ട് വെട്ടി; പിന്നെ പാസ്‌പോര്‍ട്ട്; മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാവാതെ ടെലിഗ്രാഫ് മുന്‍ പത്രാധിപര്‍

Read Next

ഖിവ പ്ലാറ്റ്‌ഫോമിൽ കർശന നടപടി: വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളെ രേഖകളിൽ നിന്ന് നീക്കം ചെയ്യും; അവസാന തീയതി ജൂൺ 30

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »