ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കള്ളാടിയില്‍ മണ്ണിടിച്ചില്‍ മൂലമുണ്ടായ ദാരുണമായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഫോർക്ക റിയാദ് (FORKA Riyadh) കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അപ്രതീക്ഷിതമായുണ്ടായ ഈ ദുരന്ത വാർത്ത പ്രവാസി സമൂഹത്തെ ഒന്നാകെ വലിയ ഞെട്ടലിലും വേദനയിലുമാണ് ആഴ്ത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
ജന്മനാട്ടിൽ നിന്നും അകലെയാണെങ്കിലും നാടിന്റെയും നാട്ടുകാരുടെയും ഈ തീരാവേദനയിൽ റിയാദിലെ പ്രവാസി സമൂഹവും പങ്കുചേരുകയാണ്. പെട്ടെന്നൊരു ദിനം തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളു ടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഫോർക്ക റിയാദ് അനുശോചനം അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും, ദുരന്തത്തിനിരയായവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഫോർക്ക റിയാദിന്റെ അടിയന്തര യോഗത്തിൽ മരിച്ചവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
