പി.കെ.രാജന് കേളി യാത്രയയപ്പ് നൽകി.


റിയാദ്: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സനയ്യ അർബൈൻ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ രാജൻ പി.കെക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന രാജൻ പാലക്കാട് ജില്ലാ തൃത്താല സ്വദേശിയാണ്.

കേളി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, സനയ്യ അർബൈൻ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഷാഫി,കേളി സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുകേഷ് കുമാർ, മൊയ്ദീൻ, നാസർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹരിദാസൻ, ജയകുമാർ, അബ്ദുൽ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മൻസൂർ ഖാൻ, വാസുദേവൻ കൂതറ, ഗഫൂർ പി.കെ, നൗഷാദ് എന്നിവർ ആശംസകൾ നേർന്നു.

ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫർ ഖാനും, രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫിയും, ഒവൈദ, വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂണിറ്റുകൾക്കുവേണ്ടി യഥാക്രമം മൻസൂർ ഖാൻ, ഹരിദാസൻ, ജയകുമാർ, അബ്ദുൽ ഗഫൂർ എന്നിവർ ഉപഹാരങ്ങൾ കൈമാറി ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും രാജൻ പി.കെ മറുപടിയും നന്ദിയും രേഖപ്പെടുത്തി.


Read Previous

റിയാദിൽ അന്തരിച്ച മലപ്പുറം സ്വദേശി അയൂബ് സഖാഫിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; നിയമനടപടികൾ പൂർത്തിയായി

Read Next

കള്ളാടി ദുരന്തം: ജീവൻ പൊലിഞ്ഞവർക്ക് ഫോർക്ക റിയാദിന്റെ അനുശോചനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »