ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വാതായനങ്ങൾ തുറന്ന് സിജി റിയാദ് എഐ ലിറ്ററസി ക്യാമ്പ്


റിയാദ് : സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ എ.ഐ. ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.സിജി എച്ച്.ആർ. വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലാസിലെ ഡിമോയിസ്‌ ട്രെയിനിംഗ് സെന്ററിൽ സിജി സംഘടിപ്പിച്ച ക്യാമ്പ് വിദ്യാർത്ഥികളുടേയും വർക്കിംഗ്‌ പ്രഫഷനലുകളുടേയും ബിസിനസ്‌ രംഗത്തുള്ളവരുടേയും നിറഞ്ഞ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി.

നിത്യജീവിതത്തിൽ അനുദിനം സ്വാധീനമേറിക്കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനങ്ങളും ഭാവി സാധ്യതകളും മുനീബ് ബി. എച്ച്. അവതരിപ്പിച്ചു.

ഗൂഗിളിന്റെ നോട്ട്ബുക്ക് എൽ എം പരിചയപ്പെടുത്തിയ അബൂബക്കർ മഞ്ചേരി അതിന്റെ പ്രധാന സവിശേഷതകളും വിവിധമേഘലയിലുള്ളവർക്ക്‌ അതെങ്ങനെ കാര്യക്ഷമമായി ഉപയോഗപ്പെടു ത്താമെൻ ലൈവ് ഡെമോയിലൂടെ അവതരിപ്പിച്ചു. വലിയ ഡാറ്റകളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും പഠന-ഗവേഷണ ആവശ്യങ്ങൾക്കുമായി ഈ ടൂൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വിശദീകരിച്ചു.

മാറുന്ന തൊഴിൽ ലോകത്ത് പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും ദൈനംദിന ജോലികൾ ഓട്ടോമേറ്റ് ചെയ്ത് സമയവും അധ്വാനവും ലാഭിക്കുന്നതിനും എഐ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ക്ലൗഡ് ,ചാറ്റ് ജിപിടി, കോവർക്ക്‌ ഉൾപ്പെടെയുള്ള ടൂളുകളിലൂടെ സക്കീർ വളപ്പിൽ അവതരിപ്പിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായ അവതാർ നിർമ്മാണവും എഐ അധിഷ്ഠിത അനിമേഷൻ സാങ്കേതികവിദ്യകളും റിസ്‌വാൻ തിരൂർ പരിചയപ്പെടുത്തി.പഠനമികവ് വർധിപ്പിക്കുന്നതിനായി ജെമിനി , ഗൂഗിൾ എ ഐ സ്റ്റുഡിയോ , ലവബിൾ എഐ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് മാസ്റ്റർ സയ്യാൻ മുസ്തഫയുടെ അവതരണം പങ്കെടുത്തവർക്ക് വേറിട്ട അനുഭവവും വലിയ ആവേശവും പകർന്നു.

വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, ആവശ്യങ്ങൾക്കനുസരിച്ച് സ്വന്തം കമ്പ്യൂട്ടറുകളിൽ ഒല്ലാമ ഉപയോഗിച്ച് ലോക്കൽ എഐ മോഡലുകളും ജിപിടികളും പ്രവർത്തിപ്പിക്കുന്ന രീതിയെക്കുറിച്ച് അബ്ദുൽ അസീസ് തങ്കായത്ത്‌ ലൈവ്‌ ഡെമോയിലുടെ പരിചയപ്പെടുത്തി.

അമീർ ഖാൻ ക്യാമ്പ്‌ ഡയരക്റ്ററായിരുന്ന പരിപാടിയിൽ റഷീദ് അലി ഖുർആൻ സന്ദേശം അവതരി പ്പിക്കുകയും നവാസ് റഷീദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.വരും ദിവസങ്ങളിൽ റിയാദിലെ പൊതുസമൂഹത്തിനുപകാരപ്പെടുന്ന രീതിയിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ സിജി റിയാദ്‌ ചാപ്റ്റർ ശ്രദ്ധകൊടുക്കുമെന്ന് ചാപ്റ്റർ ചെയർമാൻ മുനീബ്‌ ബി എച്ച്‌ അറിയിച്ചു.


Read Previous

‘ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം’; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

Read Next

ഫോർക്ക റിയാദ് നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചു “ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ” ഓപ്പറേഷൻ തൂഫാന് പിന്തുണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »