ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഫോർക്കയുടെ (Forka) നിർവാഹക സമിതി യോഗം ചെയർമാൻ റഹ്മാൻ മുന്നമ്പത്തിൻ്റെ അദ്ധ്യക്ഷതയില്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേർന്ന യോഗത്തില്‍ വരുന്ന നൂറു ദിവസത്തെ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കി ഉച്ചഭക്ഷണത്തോടെ ആരംഭിച്ച യോഗം വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു. ജോയിന്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി യോഗത്തിന് സ്വാഗതം ആശംസിച്ചു.

സംഘടനയുടെ ജനറൽ കൺവീനർ നാട്ടിലായതിനാല്‍ ആ സ്ഥാനത്തേക്ക് വിനോദ് കൃഷ്ണ മഞ്ചേരിയെ ആക്ടിംഗ് ജനറൽ കൺവീനറായി നിര്‍വാഹകസമിതി തിരഞ്ഞെടുത്തു. കൂടാതെ, മുഹമ്മദ് ഖാൻ പത്തനംതിട്ടയെ ജോയിന്റ് ട്രഷററായും, ഷാജഹാൻ ചാവക്കാടിനെ മീഡിയ കൺവീനറായും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. അംഗസംഘടനകളുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും പൂർണ്ണ പിന്തുണയോടെയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട്, കേരള ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ യോഗം തീരുമാനിച്ചു. യുവാക്കൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശം ശക്തമായി പ്രചരിപ്പിക്കാൻ ഫോർക്ക മുൻകൈ എടുക്കും. വരാനിരിക്കുന്ന കുടുംബ സംഗമം, ലഹരിവിരുദ്ധ സെമിനാര്‍, ഓണാഘോഷം (ഉത്രാടപായിച്ചല്‍) ഫുഡ് ഫെസ്റ്റിവൽ, സംഘടനയുടെ 20-ാം വാർഷികാഘോഷം എന്നിവ വരും മാസങ്ങളിൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ട്രഷറർ ജിബി സമദ് നന്ദി യോഗത്തിന് നന്ദി രേഖപെടുത്തു
