ജയപ്രകാശിന് കേളി യാത്രയയപ്പ് നൽകി.


റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് കമ്മിറ്റി അംഗം ജയപ്രകാശിന് റുവൈദ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.

യൂണിറ്റ് പ്രസിഡന്റ് സുദർശനൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ,ഏരിയ കമ്മിറ്റി അംഗം മഹ്മൂദ്,എക്സിക്യൂട്ടീവ് അംഗം ഷംസീർ,സലാം, അബ്ദുളള,ഷിജു അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


പ്രാദേശിക ചില്ലറ വിൽപന ശാലയിൽ ജോലി ചെയ്തിരുന്ന ജയപ്രകാശ് കൊല്ലം ജില്ല പരവൂർ നെടുങ്ങോലം സ്വദേശിയാണ്.റുവൈദ യൂണിറ്റ് മൊമെൻ്റോ സെക്രട്ടറി നാസർ കൈമാറി.യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും യാത്ര പോകുന്ന ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.


Read Previous

നോർക്ക റൂട്സ്,റിയാദ് കെഎംസിസി ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.

Read Next

അധിനിവേശവും അപഹരണവും ചർച്ച ചെയ്തുകൊണ്ട് ചില്ല വായന:

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »