Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാഹിതയെ പ്രേമിച്ചത് സജാദ്, ശ്രീജിത്തിനൊപ്പം ചേർന്ന് കൂട്ട ബലാത്സംഗം, ലെെംഗികബന്ധത്തിന് വീട് നൽകിയ അഭയനും പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാൻ തനിക്കും വഴങ്ങണമെന്ന് യുവതിയുടെ അയൽക്കാരൻ: കേസായതിനു പിന്നാലെ അയൽക്കാരൻ ആത്മഹത്യ ചെയ്തു.


വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗംചെയ്ത കേസിൽ കോടതി വിധി എത്തുന്നതിന് മുൻപേ നാലാം പ്രതി ആത്മ ഹത്യ ചെയ്തു. കോടതിവിധി എത്തിയപ്പോൾ പൊലീസുകാരനുൾപ്പെടെ മൂന്നു പ്രതിക ൾക്ക് പത്തുവർഷം കഠിനതടവാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ പ്രതികൾ 50,000 രൂപവീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിവാഹിതയായ നെയ്യാറ്റി ൻകര സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ഒന്നാം പ്രതി വശീകരിക്കുകയും തുടർന്ന് മറ്റുള്ളവർക്കുകൂടി കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം പ്രതി പൊലീസുകാരനാണെന്ന പ്രത്യേകത യുമുണ്ട്. കേസിലെ നാലാം പ്രതിയാണ് കോടതിയിൽ വാദം നടക്കുന്നതിനിടയിൽ ആത്മഹത്യ ചെയ്തത്. 

ഒന്നാം പ്രതി പാപ്പനംകോട് എസ്‌റ്റേറ്റ്, കല്ലുവെട്ടാംകുഴി ടി.സി. 53/504, വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ്(33), രണ്ടാം പ്രതി വിളവൂർക്കൽ, ചൂഴാറ്റുകോട്ട, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(32), മൂന്നാം പ്രതി പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ(47) എന്നിവരെയാണ് അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജി ബീബിനാ നാഥ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. 

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി സജാദ് യുവതിയെ പരിചയപ്പെടുന്നത് ആശുപത്രിയിൽ വച്ചാണ്. ഈ പരിചയം പിന്നീട് അടുപ്പമായി മാറുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി രണ്ടാം പ്രതിക്കൊപ്പം നിരവധി തവണ യുവതിയെ കാണാനെത്തി. അങ്ങനെ രണ്ടാം പ്രതിയുമായഒം യുവതി പരിചയത്തി ലാകുകയായിരുന്നു.  2016 നവംബർ 25-ന് സജാദ് അഭ്യർത്ഥിച്ചതനുസരിച്ച് രാവിലെ 10.30-ന് യുവതി എത്തുകയായിരുന്നു. ഇരുവരും ചേർന്ന് കുറച്ചു സ്ഥലങ്ങൾ പോകാ മെന്ന് പറഞ്ഞാണ് സജാദ് യുവതിയെ വിളിച്ചിരുന്നത്. ഇതിനിടെ ഇരുവർക്കുമൊപ്പം രണ്ടാം പ്രതിയായ ശ്രീജിത്തും ചേർന്നു. 

സജാദും ശ്രീജിത്തും ചേർന്ന് മൂന്നാം പ്രതിയായ പോലീസുകാരൻ അഭയൻ്റെ ചൂഴാറ്റു കോട്ടയിലെ വീട്ടിൽ യുവതിയെ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് സജാദും ശ്രീജിത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. വീട് നൽകിയതിന് പ്രതിഫല മായി പൊലീസുകാരൻ അഭയൻ യുവതിയുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെ ടണമെന്നാണ് ആവശ്യപ്പെട്ടത്. ഇതും ഒന്നും രണ്ടും പ്രതികൾ സമ്മതിച്ചു. തുടർന്ന് അഭയനും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

അവശ നിലയിലായ യുവതി തിരിച്ചു പോയി. ദിവസങ്ങൾക്കു ശേഷം നരുവാമൂട് പൊലീസിൽ പരാതി നൽകി. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര ഡിവൈഎസ്︋പിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ കേസ് ആകുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞ യുവതിയുടെ അയൽവാസി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തനിക്കു വഴങ്ങണമെന്നും ഇല്ലെങ്കിൽ ഈ വിവരം പുറത്തു പറയുമെന്നും ചൂണ്ടിക്കാട്ടിയാണ്  അയൽവാസി യുവതിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് കൂട്ടബലാത്സംഗത്തിന് യുവതി പരാതി നൽകിയതോടെ കേസിൽ ഇരയായ യുവതിയെ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ അയൽവാസിയെ പൊലീസ് നാലാം പ്രതിയാക്കി. എന്നാൽ, ഇയാൾ വിചാരണ ആരംഭിക്കുന്നതിനു മുൻപേ ജീവനൊടുക്കുകയായിരുന്നു. 

ഈ കേസിൽ പീഡനത്തിന് ഇരയായ യുവതി പരാതി പിൻവലിച്ചെന്നു പറഞ്ഞ് പ്രതികൾ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുക യായിരുന്നു. ഈ റിപ്പോർട്ടിൽ യുവതി പരാതി പിൻവലിച്ചിട്ടില്ലെന്നു വ്യക്തമാക്കിയതി നെത്തുടർന്ന് പ്രതികളുടെ ഹർജി തള്ളിക്കളഞ്ഞു. ഇതിനു ശേഷമാണ് അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി.ഡി.ജസ്റ്റിൻജോസ് ഹാജരായി. വിധി വായിച്ചു കേൾപ്പിച്ചശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്കു മാറ്റി. മൂന്നാം പ്രതി അഭയൻ തൃശ്ശൂർ ജില്ലയിലെ ട്രാഫിക് പൊലീസ് ഓഫീസറാണ്.


Read Previous

90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് ഓടില്ല, 160 കിമി വേഗത്തില്‍ ഓടുന്ന ട്രെയിനിനെ കേര‍ളത്തില്‍ കൊണ്ട് വന്നിട്ട് എന്ത് പ്രയോജനം´: മെട്രോമാൻ്റെ വാക്കുകൾ ചർച്ചയാകുന്നു, കേരള സർക്കാരിൻ്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് നരേന്ദ്രമോദി സർക്കാരിൻ്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി, അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കു മെന്ന്: സിപിഎം

Read Next

ബിജെപി നേതാവിന്റെ വീട്ടിലെത്തി വിഷു ആശംസകളര്‍പ്പിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »