Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘സ​ലാം എ​യ​ർ’ ദു​ബൈ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും സ​ർ​വി​സ്​ തു​ട​ങ്ങു​ന്നു​


ദു​ബൈ: ഒ​മാ​ന്‍റെ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ‘സ​ലാം എ​യ​ർ’ ദു​ബൈ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും സ​ർ​വി​സ്​ തു​ട​ങ്ങു​ന്നു. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​ മു​ത​ലാ​ണ് ദു​ബൈ​യി​ൽ​നി​ന്ന്​ മ​സ്ക​ത്ത് വ​ഴി കോ​ഴി​ക്കോ​ട് സ​ർ​വി​സി​ന് തു​ട​ക്ക​മാ​വു​ക.ദു​ബൈ​യി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ എ​ല്ലാ​ദി​വ​സ​വും സ​ർ​വി​സ്​ ഉ​ണ്ടാ​കും.

ദു​ബൈ​യി​ൽ നി​ന്നു​ള്ള കോ​ഴി​ക്കോ​ട് വി​മാ​ന​ങ്ങ​ൾ രാ​ത്രി 7.55ന് ​പു​റ​പ്പെ​ടും. മ​സ്ക​ത്തി​ലെ ട്രാ​ൻ​സി​റ്റി​നു​ശേ​ഷം പു​ല​ർ​ച്ച 3.20ന് ​ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങും. 390 ദി​ർ​ഹ​മാ​ണ് നി​ല​വി​ൽ ഓ​ൺ​ലൈ​നി​ൽ കാ​ണി​ക്കു​ന്ന നി​ര​ക്ക്. കോ​ഴി​ക്കോ​ടി​ന് പു​റ​മെ ഹൈ​ദ​രാ​ബാ​ദ്, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ലാം എ​യ​ർ ഒ​ക്ടോ​ബ​റി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു​ണ്ട്. നേ​ര​ത്തേ ഫു​ജൈ​റ​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ സ​ലാം എ​യ​ർ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഫു​ജൈ​റ​യി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ണ്​ കോ​ഴി​ക്കോ​ട്ടേ​ക്ക് വി​മാ​ന​മു​ണ്ടാ​കു​ക.

ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഫു​ജൈ​റ​യി​ൽ​നി​ന്ന് മ​സ്ക​ത്ത് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10.20നും ​രാ​ത്രി 7.50നും ​ഫു​ജൈ​റ​യി​ൽ​നി​ന്ന് വി​മാ​നം പു​റ​പ്പെ​ടും. മ​സ്ക​ത്തി​ലെ ട്രാ​ൻ​സി​റ്റി​നു​ശേ​ഷം പു​ല​ർ​ച്ച 3.20ന് ​വി​മാ​നം ക​രി​പ്പൂ​രി​ലി​റ​ങ്ങും. 361 ദി​ർ​ഹ​മാ​ണ് നി​ല​വി​ൽ ഓ​ൺ​ലൈ​നി​ൽ ഫു​ജൈ​റ-​കോ​ഴി​ക്കോ​ട് സ​ർ​വി​സി​ന് നി​ര​ക്ക്. കോ​ഴി​ക്കോ​ടു​നി​ന്ന് പു​ല​ർ​ച്ച 4.20ന് ​വി​മാ​നം തി​രി​ച്ചു​പ​റ​ക്കും.

മ​സ്ക​ത്തി​ലെ ട്രാ​ൻ​സി​റ്റി​നു​ശേ​ഷം രാ​വി​ലെ 9.50നും ​രാ​ത്രി 7.20നും ​ഫു​ജൈ​റ​യി​ൽ തി​രി​ച്ചെ​ത്താ​ൻ വി​മാ​ന​മു​ണ്ടാ​കും. മ​സ്ക​ത്ത്​ വ​ഴി​യു​ള്ള യാ​ത്ര​ക്ക്​ സ​മ​യം അ​ൽ​പം കൂ​ടു​മെ​ങ്കി​ലും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കും ഉ​യ​ർ​ന്ന ബാ​ഗേ​ജ്​ സൗ​ക​ര്യ​വു​മാ​ണ്​ സ​ലാം എ​യ​റി​ന്‍റെ പ്ര​ത്യേ​ക​ത. മ​റ്റു​ ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്ക്​ ഈ​ടാ​ക്കു​​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ലാം എ​യ​ർ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റെ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഫു​ജൈ​റ​യി​ൽ​നി​ന്ന്​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച ഉ​ട​നെ ദു​ബൈ​യി​ൽ​നി​ന്നും സ​ർ​വി​സ്​ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​മെ​ന്ന നി​ല​യി​ലാ​ണ്​ ഫു​ജൈ​റ​ക്ക്​ പി​ന്നാ​ലെ ദു​ബൈ​യി​ലേ​ക്കും സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കാ​ൻ സ​ലാം എ​യ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.


Read Previous

റിംല ഒരുക്കുന്ന സംഗീത വിരുന്ന് “പുതുവെള്ളൈ മഴൈ” പോസ്റ്റർ പ്രകാശനവും റിഹേഴ്സൽ ക്യാമ്പ് ഉത്ഘാടനവും നടന്നു.

Read Next

സു​സ്ഥി​ര മാ​ലി​ന്യ സം​സ്ക​ര​ണം പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യില്‍; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »