റിംല ഒരുക്കുന്ന സംഗീത വിരുന്ന് “പുതുവെള്ളൈ മഴൈ” പോസ്റ്റർ പ്രകാശനവും റിഹേഴ്സൽ ക്യാമ്പ് ഉത്ഘാടനവും നടന്നു.


റിയാദ് : റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുതുവെള്ളൈ മഴൈ എന്ന സംഗീത പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും റിഹേഴ്സൽ ക്യാമ്പ് ഉത്ഘാടനവും മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ നിർവഹിച്ചു.

പുതുവെള്ളൈ മഴൈ” പോസ്റ്റർ പ്രകാശനം മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ നിർവ്വഹിക്കുന്നു

പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന പുതുവെള്ളൈ മഴൈ എന്ന സംഗീത പ്രോഗ്രാം റിയാദിലെ സംഗീത പ്രേമികൾക്ക് ഒരു നവ്യാനുഭവം ആയിരിക്കു മെന്ന് ഉത്ഘാടന പ്രസംഗത്തിൽ ജയൻ കൊടുങ്ങല്ലുർ പറഞ്ഞു.

ഉണ്ണിമേനോന്റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത് മണിരത്നത്തിന്റെ 1992-ലെ റോജ എന്ന തമിഴ് ചിത്രത്തിലെ എ ആർ റഹ്‌മാൻ സംഗീതം നൽകിയ ‘പുതു വെള്ളൈ മഴൈ…’ എന്ന ഗാനമായിരുന്നു.ആ ഗാനത്തിന്റെ പേരാണ് പ്രോഗ്രാമിന് നല്കിയിരിക്കുന്നത്

റിംല പ്രസിഡന്റ് ബാബുരാജ് കണ്ണൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമ പ്രവർത്തകൻ നാദിർഷ , സംഗീത അധ്യാപകൻ ജോസ് ആന്റണി, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ റിംല വൈസ് പ്രസിഡന്റ് നിഷ ബിനീഷ് , ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദർ, പ്രോഗ്രാം കോർഡിനേറ്റേർ മാത്യു ജേക്കബ്, മീഡിയ കോർഡിനേറ്റർ ശരത് ജോഷി, ടെക്നിക്കൽ കോർഡിനേറ്റർ ബിനീഷ്, റിംല ഗായകരായ കീർത്തി രാജൻ, വിനോദ് വെണ്മണി, അശോകൻ,ശിവദ രാജൻ, ശ്രീഗൗരി, വൈഷ്ണവ്, ഹരിത,റിംല മ്യൂസിഷ്യൻസ്മാരായ ഇബ്രാഹിം, റോഷൻ, സന്തോഷ്‌, ജേക്കബ് (ജെ ജെ )തുടങ്ങിയവർ പുതുവെള്ളൈ മഴൈ സംഗീതപ്രോഗ്രാമിന് ആശംസകൾ നേർന്നു.

റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും , ട്രഷറർ രാജൻ മാത്തൂർ യോഗത്തിന് നന്ദിയും  പറഞ്ഞു.


Read Previous

ഓഐസിസി മുസാഹ്മിയ മെമ്പർഷിപ്പ് കാർഡ് വിതരണവും പുതുപ്പള്ളി ഇലക്ഷൻ കൺവെൻഷനും നടത്തി

Read Next

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ജി20 ഉച്ചകോടി ഒഴിവാക്കും, ലി ക്വിയാങ് ടീമിനെ നയിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular