ഓഐസിസി മുസാഹ്മിയ മെമ്പർഷിപ്പ് കാർഡ് വിതരണവും പുതുപ്പള്ളി ഇലക്ഷൻ കൺവെൻഷനും നടത്തി


റിയാദ് : പ്രവാസി സമൂഹത്തിന് മുഴുവൻ മാതൃകയായി സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഓഐസിസി മുസാഹ്മിയ യൂണിറ്റിന്റെ അംഗത്വ വിതരണം നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പൻ വനിതാ അംഗം അനു ശ്രീക്ക് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വിതരണം ചെയ്ത മുഴുവൻ മെമ്പർഷിപ്പ് കാർഡിനും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു.

പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മനു പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് കൺവെൻഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ജയൻ മാവിളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ നേതാക്കളായ ബാലു കുട്ടൻ,അമീർ പട്ടണത്ത്, അബ്ദുൽ സലീം ആർത്തിയിൽ, കരീം കോഴിക്കോട്, ഷഫീഖ് പുരക്കുന്നിൽ, കെഎംസിസി നേതാക്കളായ ഇബ്രാഹിം വാഴ മ്പുറം, കെ കെ സുബൈർ ചുഴലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഓർമ്മ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് പ്രശസ്ത സാമൂഹിക പ്രവർത്തകനും ഓഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവുമായ ശിഹാബ് കൊട്ടുകാട് “ഓർമ്മയിലെ ഉമ്മൻചാണ്ടി” അനുസ്മരണ പ്രഭാഷണം നടത്തി.

യോഗത്തിന് ജനറൽ സെക്രട്ടറി റഹീം കൊല്ലം സ്വാഗതം ആശംസിച്ചു, ബിജു ചാവർകോട്, ഷംനാദ് പുനലൂർ, ഷാനവാസ് അഞ്ചൽ, ശ്യാംകുമാർ അഞ്ചൽ, അജീഷ് മുത്താന, നൗഷാദ് പുനലൂർ, ഷമീർ പുനലൂർ, ശശി മാവിള, റിയാസ് കോവളം, ബിജീഷ് അയലറ, മുകേഷ് കൊട്ടിയം, ശശീന്ദ്ര ലാൽ, മോഹൻദാസ് കടക്കാവൂർ, നിസാം പാരിപ്പള്ളി, നെസ്റ്റർ പുളിച്ചിറ, പ്രതാപ് ജോൺ ചാണ്ടി, സജിൻ കൊടുങ്ങല്ലൂർ, സലിം പള്ളിക്കൽ, ശ്യാം ആറ്റിങ്ങൽ, ഷഫീഖ് പുനലൂർ, സതീശൻ, ശ്രീജേഷ്, രമ്യ കെ ആർ തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിന് പ്രകാശ് വയല കൃതജ്ഞ രേഖപ്പെടുത്തി..


Read Previous

മഴ തകർത്തു, ഇന്ത്യ – പാക് മത്സരം ഉപേക്ഷിച്ചു; പാകിസ്ഥാൻ സൂപ്പർ ഫോറിൽ

Read Next

റിംല ഒരുക്കുന്ന സംഗീത വിരുന്ന് “പുതുവെള്ളൈ മഴൈ” പോസ്റ്റർ പ്രകാശനവും റിഹേഴ്സൽ ക്യാമ്പ് ഉത്ഘാടനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular