ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി മെമ്പർഷിപ് വിതരണവും പുതുപ്പള്ളി തെരഞ്ഞെടുപ്പ് കൺവെൻഷനും നടത്തി. മലാസിലുള്ള അൽ മാസ് ആഡിറ്റോറി യത്തിൽ നടന്ന പൊതുയോഗത്തിൽ ജില്ലാകമ്മറ്റി വഴി മെമ്പർഷിപ് എടുത്ത അംഗങ്ങളും ഒഐസിസി യുടെ സമുന്നതരായ നേതാക്കളും പങ്കെടുത്തു. ജില്ലാ കമ്മറ്റി പ്രസിഡണ്ട് സജീർ പൂന്തുറ അധ്യക്ഷം വഹിച്ച രാഷ്ട്രീയ പൊതുയോഗത്തിൽ വൈസ് പ്രസിഡണ്ട് വിൻസന്റ് കെ ജോർജ്ജ് ആമുഖ പ്രഭാഷണം നടത്തി.

ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ പൊതുയോഗം ഉത്ഘാടനം ചെയ്തു. നിലവിലെ കേന്ദ്ര സർക്കാർ വർഗ്ഗീയ ചേരിതി രിവിലൂടെ പാവപെട്ട ജനങ്ങളെ തമ്മിലടിപ്പിച്ചും മനുഷ്യത്വ രഹിതമായ നിയമങ്ങൾ നടപ്പിലാക്കിയും നമ്മുടെ മഹത്തായ രാജ്യത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായി വർത്തിക്കുന്നു എന്ന് ഉത്ഘാടകൻ അഭിപ്രായപ്പെട്ടു.
പുതിയതായി ചേർന്ന അംഗങ്ങൾക്കുള്ള ഒഐസിസി മെമ്പർഷിപ് കാർഡുകളുടെ വിതരണോത്ഘാടനം സെൻട്രൽ കമ്മറ്റി സെക്രട്ടറി നിഷാദ് ആലങ്കോട് ഷാജാഹൻ കല്ലമ്പലത്തിനു നൽകികൊണ്ട് നിർവഹിച്ചു.
തുടർന്ന് നടന്ന പുതുപ്പള്ളി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ യഹിയ കൊടുങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എൽ കെ അജിത്ത്, നാസർ കല്ലറ, റഫീഖ് വെമ്പായം, അൻസർ വർക്കല, ഷഹനാസ്, സുരേഷ് ശങ്കർ, ബഷീർ കോട്ടയം, സിദ്ദിഖ് കല്ലൂപ്പറമ്പൻ, അമീർ പട്ടണത്തിൽ, ബാലുക്കുട്ടൻ, കരിം കൊടുവള്ളി, സക്കീർ പത്തറ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി താൽകാലിക ചുമതല വഹിക്കുന്ന അൻസർ അബ്ദുൾ സത്താർ സ്വാഗതവും, ജില്ലാകമ്മറ്റി ട്രഷറർ റാസി കോരാണി നന്ദിയും പറഞ്ഞു.
