ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ പ്രവാസി മലയാളി നാട്ടില്‍ മരിച്ചു| ജിദ്ദയില്‍ ഒരു മാസം ചികില്‍സ നടത്തിയിരുന്നു


ജിദ്ദ: രണ്ടു മാസം മുമ്പ് ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവന്ന മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പന്‍ മന്‍സൂര്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ജിദ്ദയിലെ അബുഹുര്‍ കിങ് അബ്ദുള്ള കോംപ്ലക്‌സ് ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. എയര്‍ ആംബുലന്‍സില്‍ ദല്‍ഹിയിലെ ബാലാജി ആശുപത്രിയിലെത്തിച്ച് ഒരു മാസത്തോളം ചികില്‍സ തുടരുകയും ചെയ്തു. നാലുദിവസം മുമ്പാണ് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ജിദ്ദ ഷറഫിയ്യയിലെ ഫ്‌ളോറ, മെന്‍സ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിവരിക യായിരുന്നു. ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനും ജീവകാരുണ്യരംഗത്തെ നിറ സാന്നിധ്യവുമായിരുന്നു. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി സ്വദേശിയാണ്. പള്ളിപ്പറ മ്പന്‍ ഹുസൈന്‍ ആണ് പിതാവ്. മാതാവ് റാബിയ. ഭാര്യ: മുസൈന. മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുന്നാസിര്‍, ബുഷ്‌റ, നിഷാബി.


Read Previous

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം; ആവേശം അലയടിച്ച റോഡ്‌ ഷോയുമായി മൂന്ന് മുന്നണികളും; അവസാന മണിക്കൂറില്‍ നിറഞ്ഞത് പോത്ത് വിവാദവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയും| ഇനി നിശബ്‌ദ പ്രചാരണം

Read Next

അവസാനമായി നാലുപേരും ഒരുമിച്ച് നിന്നെടുത്ത ഫോട്ടോ നൊമ്പരമാകുന്നു| ബഹ്റൈൻ വാഹനാപകടം| ഓണാഘോഷം കഴിഞ്ഞ് താമസസ്ഥലത്തേക്ക് പുറപ്പെട്ടു| നൊമ്പരമായി നാല് മലയാളി യുവാക്കളുടെ മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular