അവസാനമായി നാലുപേരും ഒരുമിച്ച് നിന്നെടുത്ത ഫോട്ടോ നൊമ്പരമാകുന്നു| ബഹ്റൈൻ വാഹനാപകടം| ഓണാഘോഷം കഴിഞ്ഞ് താമസസ്ഥലത്തേക്ക് പുറപ്പെട്ടു| നൊമ്പരമായി നാല് മലയാളി യുവാക്കളുടെ മരണം


ബഹ്റെെൻ. ബഹ്റെെൻ പ്രവാസികൾക്ക് നൊമ്പരമായി മാറിയിരിക്കുകയാണ് യുവാക്കളുടെ മരണം. ഓണാഘോഷം കഴിഞ്ഞ് താമസസ്ഥലത്തേക്ക് പുറപ്പെട്ട നാല് മലയാളികളാണ് വാഹനാപകടത്തിൽപ്പെട്ടത്. അഞ്ച് പേർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഇയാൾ തെലങ്കാന സ്വദേശിയാണ്. ബഹ്‌റൈനിലെ ആലിയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ കഴിഞ്ഞ ദിവസം ആണ് അപകടം സംഭവിക്കുന്നത്.

ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ നാലുപേരും ജോലിചെയ്യുന്നത്. ഹോസ്പിറ്റല്‍ സിഇഒയുടെ സഹായി ആയി പ്രവര്‍ത്തിക്കുന്ന തെലങ്കാന സ്വദേശിയും ഇവരുടെ കൂടെ ഉണ്ടായിരുന്നു. കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കൾ മരിച്ചത്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി പാറേക്കാടന്‍ ജോര്‍ജ് മകന്‍ ഗൈദര്‍ (28), കോഴിക്കോട് സ്വദേശി വി പി മഹേഷ് (34), പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍ (26), തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ (27), പയ്യന്നൂര്‍ എടാട്ട് സ്വദേശി അഖില്‍ രഘു (28) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പത്ത് മണിക്കാണ് ആലിയിൽ അപകടം സംഭവിച്ചത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു അഞ്ച് പേരും. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഓണാഘോഷ പരിപാടിക്കാണ് ഇവർ പോയത്. അത് കഴിഞ്ഞ് തിരിച്ചു പോകുമ്പോ ഴാണ് അപകടം സംഭവിച്ചത്. ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയിൽ നാല് മലയാളികളും സജീവമായി പങ്കെടുത്തിരുന്നു.

പരിപാടിയുടെ സമയത്ത് ഇവർ നാലുപേരും ഒരുമിച്ച് എടുത്ത ചിത്രം ആണ് വെെറലാ കുന്നത്. ഒരേ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നത് കൊണ്ട് തന്നെ ഉറ്റ സുഹൃത്തുക്കളു മായിരുന്നു ഇവര്‍. ഇവരുടെ മരണവും ഒരുമിച്ചായി. മുഹറഖില്‍ ആശുപത്രിക്ക് അടുത്ത് തന്നെയാണ് അഞ്ചുപേരും താമസിച്ചിരുന്നത്. ഒരേ കാറിൽ ആണ് പരിപാടി കഴിഞ്ഞ് ഇവർ താമസ്ഥലത്തേക്ക് പോയത്. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വാഹനാപകടത്തിൽ മരിച്ച മലയാളികൾക്ക് അനുശോചനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഐസിആർഎഫ്, ഒഐസിസി, കെഎംസിസി, പ്രതിഭ, ബികെഎസ്എഫ്, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ, വെളിച്ചം വെളിയാങ്കോട്, ബിഎംസി, പ്രവാസി ഗൈഡ ൻസ് ഫോറം, ഐവൈസിസി, കായംകുളം പ്രവാസി അസോസിയേഷൻ, കൊല്ലം പ്രവാസി അസോസിയേഷൻ, ഐഎംസിസി എന്നീ സംഘടനകൾ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി സംഘടനകൾ അറിയിച്ചു.


Read Previous

ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ പ്രവാസി മലയാളി നാട്ടില്‍ മരിച്ചു| ജിദ്ദയില്‍ ഒരു മാസം ചികില്‍സ നടത്തിയിരുന്നു

Read Next

മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് ചൂടുകായാന്‍ ശ്രമം; ‘ഇന്ത്യ’ വിജയിച്ചില്ലെങ്കില്‍ രാജ്യമാകെ മണിപ്പൂരാകും; ബിജെപിക്കെതിരെ സ്റ്റാലിന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular