പ്രായപൂര്‍ത്തിയായവരുടെ ഉഭയ സമ്മത ലൈംഗിക ബന്ധത്തില്‍ യാതൊരു തെറ്റുമില്ല’: നിർണായക വിധിയുമായി ഡല്‍ഹി ഹൈക്കോടതി


ന്യൂഡൽഹി: വിവാഹിതരാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയായ രണ്ട് പേർക്കിടയിലെ ഉഭയ സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തില്‍ യാതൊരു തെറ്റുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ വിവാഹിതനായ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി യുടെ പരാമര്‍ശം.

പ്രതി വിവാഹിതനാണെന്ന് അറിഞ്ഞതിന് ശേഷവും ബന്ധം തുടരാനുള്ള പരാതി ക്കാരിയുടെ തീരുമാനം പ്രഥമദൃഷ്‌ട്യാ സമ്മതമാണ് സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി ബലപ്രയോഗം നടത്തിയതിന് തെളിവുകളൊന്നും ഇല്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹത്തിന്‍റെ പരിധിക്കുള്ളിൽ നിന്ന് തന്നെ ലൈംഗിക ബന്ധം ഉണ്ടാകണമെന്ന് സാമൂഹിക നിയമം അനുശാസിക്കുന്നുണ്ടെങ്കിലും, പ്രായപൂർത്തിയായ രണ്ട് വ്യക്തിക ൾക്കിടയിൽ നടക്കുന്ന ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഒരു തെറ്റുമില്ല. അവര്‍ വിവാഹിതരാണോ അല്ലയോ എന്നതും ഇവിടെ പരിഗണിക്കേണ്ടതില്ല ‘- ജസ്‌റ്റിസ് അമിത് മഹാജൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

സംഭവം നടന്ന് ഏകദേശം പതിനഞ്ച് മാസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതെന്നും പരാതിക്കാരിയുടെ നടപടികളില്‍ യാതൊരു സമ്മർദവും ഉണ്ടായ തായി കാണുന്നില്ലെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ക്രൂരമാണെങ്കിലും, ജയില്‍ എന്നത് ശിക്ഷ നടപടിയല്ല, മറിച്ച് വിചാരണ വേളയിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള ഉപാധിയാണെന്നും കോടതി പറഞ്ഞു.

ലൈംഗികാതിക്രമവും ബലപ്രയോഗവും സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ പ്രതികളുടെ അന്തസിന് കളങ്കം വരുത്തുക മാത്രമല്ല, യഥാർത്ഥ കേസുകളുടെ വിശ്വാ സ്യത തകർക്കുകയും ചെയ്യുന്നതാണ്. അതിനാൽ ഓരോ കേസിലും പ്രതികൾക്കെ തിരായ പ്രഥമദൃഷ്‌ട്യാ ഉള്ള ആരോപണങ്ങൾ വിലയിരുത്തുന്നതിൽ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.

പ്രതി 34 വയസ്‌ പ്രായമുള്ള, ഭാര്യയും രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുമുള്ള ആളാണെന്നും 2023 മാർച്ച് മുതൽ ഇയാള്‍ കസ്‌റ്റഡിയിലാണെന്നും കോടതി നിരീ ക്ഷിച്ചു. ഇദ്ദേഹത്തെ ജയിലിൽ പാർപ്പിക്കുന്നതിൽ പ്രയോജനകരമായി ഒന്നുമില്ലെന്നും ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു.


Read Previous

ഇന്ത്യക്കാരുടെ ഇസ്രയേൽ, ഇറാൻ യാത്ര സൂക്ഷിച്ചുവേണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; ഇറാനും ഇസ്രയേലും വ്യോമപാത തുറന്ന് കൊടുത്ത സാഹചര്യത്തിലാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്

Read Next

ലൈംഗിക ആരോപണം: രാജ്ഭവനിൽ പൊലീസ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി സി വി ആനന്ദ ബോസ്, രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്‌ത്രീയാണ് പരാതി നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular