ലൈംഗിക ആരോപണം: രാജ്ഭവനിൽ പൊലീസ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി സി വി ആനന്ദ ബോസ്, രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്‌ത്രീയാണ് പരാതി നല്‍കിയത്


കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ ഡോ സി വി ആനന്ദ ബോസ് രാജ്‌ഭവൻ പരിസരത്ത് പൊലീസ് പ്രവേശനം വിലക്കി. അനുമതിയില്ലാതെ രാജ്‌ഭവനിലേക്ക് പൊലീസ് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്‌ത്രീ ഗവർണർക്കെതിരെ പീഡന പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ ഗവർണർ നിഷേധിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയ മേലധികാരികളെ അനുനയിപ്പിക്കാനായി അനധികൃതവും നിയമവിരുദ്ധവും കപടവുമായ അന്വേഷണം നടത്തുകയാണെന്നും, ഇതിനായി രാജ്‌ഭവൻ പരിസരത്ത് പൊലീസ് പ്രവേശനം നിരോധിച്ചിരിക്കുക യാണെന്നും രാജ്‌ഭവൻ അഭിപ്രായപ്പെട്ടു. തനിക്കെതിരെയുള്ള ലൈംഗിക ആരോപണം ആസൂത്രിതമാണെന്നാണ് ഗവർണറുടെ വാദം.

രാജ്ഭവൻ ഹെയർ സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലാണ് യുവതി രേഖാമൂലം പരാതി നൽകിയത്. പരാതിക്കാരിയെ ജോലിയെക്കുറിച്ച് സംസാരിക്കാൻ രണ്ടു തവണ വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് വിവരം. ആദ്യ ദിവസം ഭയന്നോടിയ സ്‌ത്രീയെ രണ്ടാം ദിവസം, ജോലിയിൽ സ്ഥിരനിയമനമാക്കാമെന്ന വ്യാജേന വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.


Read Previous

പ്രായപൂര്‍ത്തിയായവരുടെ ഉഭയ സമ്മത ലൈംഗിക ബന്ധത്തില്‍ യാതൊരു തെറ്റുമില്ല’: നിർണായക വിധിയുമായി ഡല്‍ഹി ഹൈക്കോടതി

Read Next

ഒമ്പതിന്‍റെ നിറവില്‍ അല്‍ മദീന ഹൈപ്പര്‍; വർണ പൊലിമയോടെ ആഘോഷം, 60000 റിയാലിന്റെ ഷോപ്പിംഗ് വൗച്ചർ സമ്മാനം,100 കുടുംബങ്ങള്‍ക്ക് ഫുൾ ഡേ എന്റർടൈമെന്റ് ഒരുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular