ഒമ്പതിന്‍റെ നിറവില്‍ അല്‍ മദീന ഹൈപ്പര്‍; വർണ പൊലിമയോടെ ആഘോഷം, 60000 റിയാലിന്റെ ഷോപ്പിംഗ് വൗച്ചർ സമ്മാനം,100 കുടുംബങ്ങള്‍ക്ക് ഫുൾ ഡേ എന്റർടൈമെന്റ് ഒരുക്കുന്നു


റിയാദ് : ഹൈപ്പർ മാര്‍ക്കറ്റ്‌ മേഖലയില്‍ ഓഫറുകളുടെ പ്രവാഹവുമായി അൽ മദീന ഹൈപ്പർ മാര്‍ക്കെറ്റ് ഗ്രൂപ്പ് ഒമ്പതാം വാര്‍ഷികാഘോഷത്തിന് റിയാദില്‍ തുടക്കമായി ആഘോഷങ്ങളുടെ ഭാഗമായി മെയ്‌ ഒന്ന് മുതല്‍ ആരംഭിച്ച വിലകിഴിവ് മൂന്നാഴ്ചവരെ ലഭിക്കും വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം റീജിണൽ ഡയറക്ടർ സലിം വലിയ പറമ്പത് നിർവഹിച്ചു . ഡയറക്ടർ ഷംഷീർ തുണ്ടിയിലിന്റെ അധ്യക്ഷത യിൽ സാലിം മുഹമ്മദ് അൽ ഖഹ്‌താനി , ജനറൽ മാനേജർ ശിഹാബ് കൊടിയത്തൂർ , നാസർ ഫക്കിരി എന്നിവർ സന്നിഹിതരായിരുന്നു .

വന്‍ വിലക്കുറവിലാണ് മൂന്നാഴ്‌ചകളിൽ ഉപഭോക്താക്കള്‍ക്ക് ഉൽപ്പന്നങ്ങൾ നൽകുന്ന തെന്നും 60000 റിയാലിന്റെ ഷോപ്പിംഗ് വൗച്ചർ 60 പേർക്ക് ഈ മാസം 10,17, 21 തിയ്യതികളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ പ്രത്യേകം നല്‍കും. മെയ് 21 ചൊവ്വാഴ്ച്ച വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മെഗാ നറുക്കെടുപ്പിൽ 100 കുടുംബങ്ങളെ തെരെഞ്ഞെടുത്ത് റിയാദിലെ ശ്രദ്ധേയമായ അമ്യൂസ്‌മെന്റ് പാർക്കിൽ ഫുൾ ഡേ എന്റർടൈമെന്റ് പ്രോഗ്രാം മദിന ഗ്രൂപ്പ് പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് വക്താക്കാള്‍ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു .

ആഘോഷ ചടങ്ങിന് മുഹമ്മദ് ഫിനോസ്, മുഹമ്മദ് ഷാഫി, ഫാറൂഖ് , ഖാലിദ്, അഹമ്മദ്, സജി തന്നിക്കോട്ട് , ബാസിൽ , സലാം ടി വി എസ് എന്നിവർ നേതൃത്വം നല്‍കി.


Read Previous

ലൈംഗിക ആരോപണം: രാജ്ഭവനിൽ പൊലീസ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി സി വി ആനന്ദ ബോസ്, രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്‌ത്രീയാണ് പരാതി നല്‍കിയത്

Read Next

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

Leave a Reply

Your email address will not be published. Required fields are marked *

Most Popular