കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത


കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തി യത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടു നോക്കാന്‍ ഏല്‍പ്പിച്ച സുദര്‍ശനെ മാതമംഗല ത്തെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

വീട്ടുകാര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. അടുക്കളയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹ ത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. സംഭവത്തില്‍ ദൂരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.


Read Previous

ഒമ്പതിന്‍റെ നിറവില്‍ അല്‍ മദീന ഹൈപ്പര്‍; വർണ പൊലിമയോടെ ആഘോഷം, 60000 റിയാലിന്റെ ഷോപ്പിംഗ് വൗച്ചർ സമ്മാനം,100 കുടുംബങ്ങള്‍ക്ക് ഫുൾ ഡേ എന്റർടൈമെന്റ് ഒരുക്കുന്നു

Read Next

ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular