കാൽപന്തുക്കളി ടീമിനെ ഇറക്കി കേളി| റെഡ് സ്റ്റാർ ഫുട്ബോൾ ക്ലബ്ബ് രൂപീകരിച്ചു


റിയാദ് : റിയാദിലെ മലയാളി പ്രവാസികളുടെ ഫുട്ബാൾ മികവ് മെച്ചപ്പെടുത്തുന്നതി നും അവസരങ്ങൾ നൽകി സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൈപിടിച്ചുയർത്തു ന്നതിനുമായി കേളി കലാസാംസ്കാരിക വേദി ‘റെഡ് സ്റ്റാർ’ എന്ന പേരിൽ ക്ലബ്ബ് രൂപീക രിച്ചു .റിയാദ് അൽ വലീദ് ഓഡിറ്റോറിയത്തിൽ ചേർന്ന് രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷാധി കാരി സെക്രട്ടറി കെപിഎം സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ‘റെഡ് സ്റ്റാർ’ക്ലബ്ബ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നു.

തൊഴിലുമായി ബന്ധപെട്ട് പ്രവാസം സ്വീകരിക്കേണ്ടിവന്ന തൊഴിലാളികളുടെ ഫുട്ബോളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും തൊഴിൽ പിരിമുറുക്കത്തിൽ നിന്നും ആശ്വാസം നൽകി മികച്ച മാനസിക ആരോഗ്യം പ്രദാനം ചെയ്യുന്നതിനോ ടൊപ്പം, വളർന്നു വരുന്ന കുരുന്നു ഫുട്ബോൾ പ്രതിഭകൾക്ക് കൃത്യമായ പരിശീലന ത്തിലൂടെ പുതിയ തലമുറയെ വാർത്തെടുക്കുക എന്നതും ലക്ഷ്യം വെക്കുന്നതായി ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിഎം സാദിഖ് സൂചിപ്പിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. ടീം മാനേജർ ഷറഫ് പന്നിക്കോട്, അസിസ്റ്റന്റ് മാനേജർ ജ്യോതിഷ് കുമാർ, കോച്ച് ഹസ്സൻ തിരൂർ എന്നിവരെയും പ്രസിഡന്റ് സുഭാഷ്, വൈസ് പ്രസിഡന്റ് ഷമീർ പറമ്പാടി, സെക്രട്ടറി റിയാസ് പള്ളത്ത്, ജോയിന്റ് സെക്രട്ടറി ഇസ്മയിൽ കൊടിഞ്ഞി, ട്രഷറർ കാഹിം ചേളാരി, ജോയിന്റ് ട്രഷറർ സതീഷ് കുമാർ, അംഗങ്ങളായി മൻസൂർ, അനീസ്, വാഹിദ്, രാജേഷ് ചാലിയാർ, പ്രിൻസ് , വിജയൻ, ഹാരിസ്, അൻസാരി, ഇസ്മയിൽ, സൗരവ്, സുധീഷ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ ജോസഫ് ഷാജി കുടുംബ വേദി സെക്രട്ടറി സീബ കൂവോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ക്ലബ് പ്രസിഡന്റായി തിരഞ്ഞെ ടുക്കപ്പെട്ട സുഭാഷ് നന്ദിയും പറഞ്ഞു.


Read Previous

മെമ്പർഷിപ് വിതരണവും| പുതുപ്പള്ളി തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ച് ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി

Read Next

പ്രവാസത്തിലും തുഴയെറിഞ്ഞ് പെൺകടുവകൾ| യുക്മ വള്ളംകളി – വനിതാ വിഭാഗത്തിൽ സ്കന്തോർപ്പ് വീണ്ടും ചാമ്പ്യൻമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular