ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പത്തുവർഷം കൊണ്ട് പതിനായിരം ഉദ്യോഗാർത്ഥികളെ കേന്ദ്ര സർവീസി ലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ‘മിഷൻ 10000 പദ്ധതി’ നടപ്പാക്കുമെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
മലബാർ മേഖലയിലെ ഉദ്യോഗാർത്ഥികളെ സിവിൽ സർവീസ് രംഗത്തേക്കും, അതോ ടൊപ്പം എസ്.എസ്.സി പരിശീലനത്തിലൂടെ കേന്ദ്ര സർവീസി ലേക്കും എത്തിക്കുന്ന തിനു വേണ്ടിയാണ് മിഷൻ ടെൻ തൗസണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
മലബാർ മേഖലയിൽ സിവിൽ സർവീസ് ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനുവേണ്ടി പെരിന്തൽമണ്ണയിൽ ഹൈദരലി ശിഹാബ് തങ്ങൾ അക്കാഡമി ഫോർ സിവിൽ സർവീസസ് ആരംഭിച്ചിട്ടുണ്ട്. ആദ്യവർഷം തന്നെ മികച്ച നേട്ടം കൈവരിക്കാൻ അക്കാഡമിക്ക് സാധിച്ചിവെന്നും ഇത് നൽകിയ ആത്മവിശ്വാസത്തിന്റെ പിൻ ബലത്തിൽ കൂടിയാണ് എസ്.എസ്.സി പരിശീലനം കൂടി ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടി യായി ഇക്കഴിഞ്ഞയാഴ്ച പെരിന്തൽമണ്ണയിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു.
ഓരോ വർഷവും കേന്ദ്രസർക്കാർ സർവീസുകളിലേക്ക് പതിനായിര കണക്കിന് ഒഴിവുകളാണ് വിവിധ തസ്തികകളിൽ വരുന്നത്. പി.എസ്.സി പരീക്ഷക്ക് തയ്യാറെടു ക്കുന്ന പോലെ മലയാളികൾ, പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുള്ള ഉദ്യോഗാർ ത്ഥികൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) പരീക്ഷക്ക് താല്പര്യം കാണി ക്കാറില്ല. പി.എസ്.സി പരീക്ഷക്ക് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് എസ്. എസ്.സിയുടെ വിശാലമായ വാതായനങ്ങൾ കൂടി തുറന്നു നൽകാനാണ് പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത 10 വർഷം കൊണ്ട് പതിനായിരം പേരെ കേന്ദ്ര സർവീസിലേക്ക് എത്തിക്കുക യാണ് ലക്ഷ്യം. വിദഗ്ധരുടെ നേതൃത്വത്തിലുള്ള റസിഡൻഷ്യൽ സൗകര്യത്തോടെയുള്ള പരിശീലന കേന്ദ്രമാണ് ആരംഭിക്കുന്നത്. റസിഡൻഷ്യൽ സൗകര്യത്തോടെയുള്ള കേരളത്തിലെ ആദ്യത്തെ എസ്.എസ്.സി കോച്ചിംഗ് സെന്ററായിരിക്കും പെരിന്തൽ മണ്ണയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്നത്.
പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് കൂടി ഉപകാരപ്രദമാകുന്ന തരത്തിലുള്ള ഫീസ് ഘടനയോട് കൂടിയാണ് എസ്.എസ്.സി പരിശീലനം ആരംഭിക്കുന്നത്. എസ്.എസ്.സി നമ്മുടെ കുട്ടികൾക്ക് അപ്രാപ്യമായ ഒന്നല്ല. അത് അവരെ ബോധ്യപ്പെടുത്താനുള്ള പ്രവർത്തങ്ങൾ കൂടി ക്രിയ ഏറ്റെടുക്കും, മികച്ച പരിശീലനം ലഭിച്ചാൽ എസ്.എസ്. സിയിലൂടെ എളുപ്പത്തിൽ കേന്ദ്ര സർവീ സിലെത്താൻ സാധിക്കും. എസ്.എസ്.സി പരിശീലനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. എസ്.എസ്.സി പരിശീലനത്തിന് ഓൺലൈൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
വിവാദ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും തട്ടം വിവാദത്തിലും മാസപ്പടി വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു, തട്ടമിടിക്കാന്‍ വന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ് അത് ലീഗ് അജണ്ടയല്ല, ഞങ്ങളുടെ പര്ട്ടികത്ത് തീരെ തട്ടമിടാത്തവരുണ്ട് മുന്‍കാല നേതാക്കന്മാര്‍ ഉണ്ട്, തട്ടം ഇടെണ്ടവര്‍ക്ക് തട്ടമിടാം അത് വെക്തി സ്വാതന്ത്ര്യം ആണ്, മാത്യു കുഴല്‍ നാടനെ സര്‍ക്കാര്‍ പിന്നാലെ നടന്ന് ദ്രോഹി ക്കുകയാണ് അതിന് ഞങ്ങള്‍ സമ്മതിക്കില്ല മാത്യു കുഴല്‍നടന്‍റെ പോരാട്ടങ്ങള്‍ക്ക് ശക്തമായ പിന്തുണ കൊടുക്കുമെന്നും നജീബ് കാന്തപുരം പറഞ്ഞു, തെരെഞ്ഞുടുപ്പ് കേസുമായി ബന്ധപെട്ട ചോദ്യങ്ങള്‍ക്ക് തന്‍റെ കേസില്‍ നിന്ന് ജഡ്ജ് പിന്മാറിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വാർത്താസമ്മേളനത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് സത്താർ താമരത്ത്, ജന. സെക്രട്ടറി ബുഷൈർ താഴേക്കോട്, പെരിന്തൽമണ്ണ മുദ്ര എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് മെമ്പർ ഇബ്രാഹിം സുബ്ഹാൻ തുടങ്ങിയവർ പങ്കെടുത്തു.
