മെഡല്‍ നേട്ടം 90നരികെ; എച്ച് എസ് പ്രണോയിക്ക് വെങ്കലം; ചൈനീസ് താരത്തോട് സെമിയില്‍ തോറ്റു


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്എസ് പ്രണോയിക്ക് വെങ്കലം. പുരുഷ സിംഗിള്‍സിലെ സെമി മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ ചൈനയുടെ ലീ ഷിഫെങ്ങിനോടായിരുന്നു പരാജയം. സ്‌കോര്‍ (21 -16, 21-9)

41 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം. 1982 ഡല്‍ഹി ഏഷ്യന്‍ ഗെയിം സിലാണ് പുരുഷ ബാഡ്മിന്റണില്‍ അവസാനമായി മെഡല്‍ നേടിയത്. സയിദ് മോദിക്കായിരുന്നു വെങ്കലം. എഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 88 ആയി. 21സ്വര്‍ണം, 32 വെള്ളി, 35 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നേട്ടം

അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടി. മത്സരത്തില്‍ വിയ്റ്റ്നാമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്.കബഡി മത്സരത്തില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. നേപ്പാളിനെ 61-17നാണ് ഇന്ത്യന്‍വനിതാ ടീം പരാജയപ്പെടുത്തിയത്.

പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. അര്‍ധ സെഞ്ച്വറി നേടി പുറത്താ കാതെ നിന്ന തിലക് വര്‍മയുടെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ വിജയം. ഋതുരാജ് ഗെയ്ക് വാദ് 40 റണ്‍സുമായി പുറത്താകെ നിന്നു. 26 പന്തില്‍ 55 റണ്‍സാണ് തിലക് വര്‍മ്മയുടെ സംഭാവന.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് യഷസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. നാല് പന്തുകള്‍ മാത്രം നേരിട്ട ജെയ്‌സ്വാളിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. റിപ്പണ്‍ മണ്ഡലിനായിരുന്നു വിക്കറ്റ്. എന്നാല്‍ മറ്റൊരു വിക്കറ്റ് നഷ്ടമാവാന്‍ സമ്മതി ക്കാതെ ഗെയ്ക് വാദ് – തിലക് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 26 മാത്രം നേരിട്ട തിലക് ആറ് സിക്‌സും രണ്ട് ഫോറും നേടി. ഗെയ്കവാദിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.


Read Previous

തട്ടമിടിക്കാന്‍ വന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്, അത് ലീഗ് അജണ്ടയല്ല; പത്ത് വർഷം കൊണ്ട് പതിനായിരം ഉദ്യോഗാർത്ഥികളെ കേന്ദ്ര സർവീസിലെത്തിക്കും: നജീബ് കാന്തപുരം എം.എൽ.എ.

Read Next

എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദര്‍ശനം; ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് 

Leave a Reply

Your email address will not be published. Required fields are marked *

Most Popular