Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചെ​ങ്ക​ട​ലി​ൽ ക്രൂ​സ്‌ ക​പ്പ​ൽ യാ​ത്ര; നാ​ലാം സീ​സ​ൺ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ സൗ​ദി ടൂ​റി​സം വ​കു​പ്പ്


സൗദി: ചെങ്കടലിൽ ക്രൂസ്‌ കപ്പൽ യാത്രയുടെ മറ്റൊരു സീസൺ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സൗദി ടൂറിസം വകുപ്പ്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ക്രൂസ്‌ കപ്പൽ ആണ് നാലാം സീസൺ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. സൗദിയുടെ ടൂറിസം വികസനത്തിൽ ശ്രദ്ധനേടിയ ഒന്നാണ് ചെങ്കടലിൽ ക്രൂസ്‌ കപ്പൽ എത്തുന്നത്. സൗദിയിലെ പ്രമുഖ ട്രാവൽ കമ്പനിയുടെ ഉപസ്ഥാപനമായ ‘ഡിസ്‌കവർ സൗദി’യുമായി ചേർന്നാണ് പുതിയ സീസൺ തുടങ്ങിയിരിക്കുന്നത്.

കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിന്നും ആയിരിക്കും കപ്പൽ യാത്ര തുടങ്ങുന്നത്. ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിൽ കപ്പൽ ചുറ്റിക്കറങ്ങി വീണ്ടും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്ക് മടങ്ങിയെത്തും . ഈ യാത്രയിൽ ചെങ്കിടലിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാൻ സാധിക്കും. നിരവധി ദ്വീപുകൾ, ബീച്ചുകൾ, പവിഴപ്പുറ്റുകൾ എല്ലാം കാണാൻ സാധിക്കും. മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സഞ്ചാരികൾക്ക് സാധിക്കുന്ന തരത്തിലാണ് ഈ യാത്ര ആരംഭിക്കു ന്നത്. സഞ്ചാരപ്രിയർക്ക് വളരെ മനോഹരമായ കാഴ്ച കാണുന്ന തരത്തിലുള്ള ഒരു കപ്പൽ യാത്രയാണ് അവിടെ ഒരുക്കുന്നത്.

വലിയ സൗകര്യങ്ങളോട് കൂടിയാണ് ഖത്തറിൽ യാത്ര നടത്താൻ സാധിക്കുക. എല്ലാവിധ ആധുനിക സൗകര്യങ്ങളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് ആവശ്യമായ സേവനം നൽകാൻ കപ്പലിൽ പ്രഫഷനൽ സംഘവും ഉണ്ടായിരിക്കും. മക്കയും മദീനയും സന്ദർശിക്കാനെത്തിയ നിരവധി പേരാണ് കഴിഞ്ഞ വർഷം കപ്പലിൽ കയറിയത്. പ്രാദേശിക, അന്തർദേശീയ സന്ദർശകരെ കൂടുതൽ ആകർഷിക്കാനുള്ള പല തരത്തിലുള്ള പദ്ധതികൾ ആണ് ഇവിടെ ഒരുക്കിയിരിക്കു ന്നത്. രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി സമാനമായ രീതിയിൽ വലിയ തരത്തുലുള്ള പദ്ധതികൾ ആണ് സൗദി ഒരുക്കിയിരിക്കുന്നത്. സൗദി ടൂറിസം വകുപ്പാണ് പുതിയ വികസന പദ്ധതികൾ ഒരുക്കുന്നത്.

സീസൺ നാലിലെ ചെങ്കടലിൽ ക്രൂസ്‌ കപ്പൽ യാത്രക്ക് തുടക്കം കുറിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ക്രൂസ് സൗദി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ലാർസ് ക്ലസെൻ പറഞ്ഞു. കപ്പൽ പോകാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി തുടങ്ങി. സഞ്ചാരികൾക്ക് വേറിട്ട അനുഭവം കൊണ്ടുവരുന്ന ഇത്തരത്തിലുള്ള കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കു ന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയിലെ ആഭ്യന്തര സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും ഇത്തരത്തിലുള്ള പദ്ധതികൾ സഹായിക്കും. രാജ്യാന്തര യാത്രാകേന്ദ്രമെന്ന നിലയിൽ രാജ്യത്തേക്ക് വിദേശികളുടെ എണ്ണം കൂട്ടും. ഇത്തരത്തിലുള്ള യാത്ര സംവിധാനങ്ങൾ യാത്രക്കാർക്ക് വലിയ അനുഭവം ആണ് സമ്മാനിക്കുന്നത്. 2035ഓടെ 13 ലക്ഷം ക്രൂസ് സന്ദർശകരെ സ്വാഗതം ചെയ്യുകയെന്നതാണ് സൗദി ലക്ഷ്യം വെക്കുന്നത്. ചെങ്കടൽ തീരങ്ങളിലെ വികസനത്തിന് ഇത് ഒരുപാടി സഹായിക്കും കൂടാതെ കടൽയാത്രയുടെ മികവിനും സൗദി ടൂറിസം മേഖലയുടെ വളർച്ചക്കും ഇത് വലിയ പങ്കാണ് വഹിക്കുന്നത്. 2025 ആകുന്നതോടെ ഈ മേഖലയിൽ അരലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നാണ് ‍തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം അതോറിറ്റി അറിയിച്ചു.


Read Previous

റിയാദ് ഒ. ഐ സി സി പത്തനംതിട്ട: കെ കെ തോമസ്‌ പ്രസിഡണ്ട്‌; ബാബുകുട്ടി ജനറല്‍ സെക്രട്ടറി

Read Next

ലോക സംഗീത സമ്മേളനത്തിന് റിയാദ് തെരെഞ്ഞെടുക്കപെട്ടു. മാറുന്ന സൗദി മുഖം; ആദ്യമായി മ്യൂസിക് സിറ്റി അവാര്‍ഡ് ചടങ്ങിന് ആതിഥ്യമരുളും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »