ലോക സംഗീത സമ്മേളനത്തിന് റിയാദ് തെരെഞ്ഞെടുക്കപെട്ടു. മാറുന്ന സൗദി മുഖം; ആദ്യമായി മ്യൂസിക് സിറ്റി അവാര്‍ഡ് ചടങ്ങിന് ആതിഥ്യമരുളും.


റിയാദ്: വിനോദ വ്യവസായം, ടൂറിസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പരമ്പരാഗത രീതികളില്‍ നിന്ന് സൗദി അറേബ്യ മാറിസഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ഭരണാധികാരികള്‍ പരിഷ്‌കരണം വന്നപ്പോള്‍ അതിന്റെ മാറ്റങ്ങള്‍ അതിവേഗം പ്രകടമാവുകയും ചെയ്തു. സിനിമ, സംഗീതം തുടങ്ങിയ മേഖലകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി. സൗദി എന്റര്‍ടെയിന്‍ മെന്റ് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കിവരുന്നു

സംഗീത മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പരിപാടികളിലൊന്ന് അടുത്ത വര്‍ഷം സൗദിയില്‍ അരങ്ങേറും. മ്യൂസിക് സിറ്റി ലോക സംഗീത സമ്മേളനത്തിനും 2024 അവാര്‍ഡ് ദാന ചടങ്ങുകള്‍ക്കും വേദിയായി റിയാദ് തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം നവംബര്‍ 14 മുതല്‍ 16 വരെ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നൂറോളം സംഗീത വിദഗ്ദര്‍ പങ്കെടുക്കും. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് മ്യൂസിക് സിറ്റി ലോക സംഗീത സമ്മേളനം നടക്കുന്നത്. സംഗീത മേഖലയില്‍ ലോകത്തിലെ ഏറ്റവും വലുതും വിപുലവുമായ പരിപാടിയായിരിക്കും ഇത്.

വിവിധ ലോക നഗരങ്ങളുമായി മത്സരിച്ചാണ് റിയാദ് സംഗീത സമ്മേളന നടത്തിപ്പ് നേടിയെടുത്തതെന്ന് സൗദി മ്യൂസിക് കമ്മീഷന്‍ (എസ്എംസി) അറിയിച്ചു. സൗദിയിലെ സംഗീത മേഖല പരിപോഷിപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകള്‍ക്ക് അരുടെ കഴിവുകള്‍ ലോകപ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുമുള്ള അവസരമായി ഇവെന്റ് മാറുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംഗീത മേഖലയെ സമ്പന്നമാക്കുന്നതി നുള്ള പ്രവര്‍ത്തനങ്ങളും പരിപാടികളും എസ്എംസി ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്.

ലോക സംഗീത സമ്മേളനത്തിന്റെ ഭാഗമായി സംഗീത മേഖലയെ പരിപോഷിപ്പി ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നിരവധി പരിപാടികള്‍ നടക്കും. ഈ രംഗത്തെ ആഗോള പ്രതിഭകള്‍ സംഗമിക്കുന്ന വേദിയൊരിക്കും. നൂറിലധികം വിദഗ്ധര്‍ പ്രബന്ധം അവതരിപ്പിക്കും. സൗദി സംഗീത സംസ്‌കാരത്തെ അടുത്തടറിയാനുള്ള പ്രദര്‍ശന വുമണ്ടാവും. സംഗീത വ്യവസായത്തിലെ പ്രവര്‍ത്തനങ്ങളും പ്രയത്‌നങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി പ്രാദേശിക കമ്പനികളുടെയും ഓഹരി ഉടമകളുടെയും അന്താരാഷ്ട്ര വ്യാപാര പ്രദര്‍ശനം, സംഗീത സംരംഭകരെയും മ്യൂസിക്കല്‍ പെര്‍ഫര്‍മര്‍മാരെയും കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പ്രോഗ്രാം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. റിയാദിലെ സൗദി മ്യൂസിക് സെന്റര്‍ ഒക്‌ടോബര്‍ 3 മുതല്‍ നവംബര്‍ 14 വരെ 6 ആഴ്ച 50 ലധികം പേര്‍ക്കാണ് വര്‍ക്‌ഷോപ് ഒരുക്കുന്നത്.

സൗദി വിഷന്‍ 2030 ന്റെ സാമ്പത്തിക വികസനവും വരുമാന വൈവിധ്യവല്‍ക്കരണ ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയം മെച്ചപ്പെടു ത്തുന്നതിനാണ് സാംസ്‌കാരിക മന്ത്രാലയം പരിപാടി ഏറ്റെടുത്ത് നടത്തുന്നത്. അടുത്തകാലത്തായി സിനിമ നിര്‍മാണം, തിയേറ്റര്‍ ഷോകള്‍, ഫിലിം ഫെസ്റ്റിലുകള്‍, സംഗീത കച്ചേരികള്‍ എന്നിവ സംഘടിപ്പിച്ച് സൗദി വിനോദ വ്യവസായം മെച്ചപ്പെടു ത്തുകയാണ്. ആഭ്യന്തര പ്രക്ഷേകരെ മാത്രമല്ല, അന്തര്‍ദ്ദേശീയമായി വലിയ പ്രേക്ഷക സമൂഹത്തെ ആകര്‍ഷിക്കുന്നതിനും ശ്രമങ്ങള്‍ ശക്തമാണ്.

ലോക പ്രശസ്ത തിയേറ്റര്‍ ഷോ ‘ഫാന്റം ഓഫ് ദ ഓപറ’ ഇപ്പോള്‍ റിയാദില്‍ നടന്നുവരികയാണ്. റിയാദ് എക്‌സിറ്റ് 9ലെ ദി അറീന റിയാദില്‍ രണ്ടു ദിവസം മുമ്പ് ആരംഭിച്ച ഷോ 54 ദിവസത്തിനു ശേഷം ഡിസംബര്‍ അഞ്ചിന് സമാപിക്കും. നൂറിലധികം കലാകാരന്മാരാണ് നാടകത്തില്‍ അണിനിരക്കുന്നത്. തിയേറ്റര്‍ പ്രൊഡ്യൂസറായ ബ്രോഡ്‌വേ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ്, റിയലി യൂസ്ഫുള്‍ ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് പ്രദര്‍ശനം. 70ലധികം നാടക അവാര്‍ഡുകള്‍ നേടിയ ‘ഫാന്റം ഓഫ് ദ ഓപറ’ ഇതുവരെ ലോകത്തെ 160 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞുവെന്നാണ് കണക്ക്. 1986ല്‍ ലണ്ടനിലായിരുന്നു ആദ്യ പ്രദര്‍ശനം.

അടുത്ത മാസം രാജ്യത്ത് ആദ്യമായി വനിതാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുകയാണ്. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സാഫ്) നേതൃത്വത്തില്‍ 16 ക്ലബ്ബുകള്‍ പങ്കെടുക്കുന്ന പ്രഥമ സൗദി ഫെഡറേഷന്‍ വനിതാ കപ്പ് ഒന്നാം നവംബറില്‍ ആരംഭിക്കും. 2018 ജനുവരിയിലാണ് സൗദി വനിതകള്‍ക്ക് ആദ്യമായി ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശനാനുമതി നല്‍കിയത്. അതേ വര്‍ഷം തന്നെ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കാനും തുടങ്ങി. തൊഴില്‍രംഗത്ത് വനിതാ ശാക്തീകരിക്കാന്‍ സൗദി അത്ഭുതകരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ലോക ബാങ്ക് പ്രസിഡന്റ് അജയ് ബാംഗ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു.

രാജ്യത്ത് സിനിമാ വ്യവസായം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സൗദി ഫിലിം കമ്മീഷനും ലോകത്തിലെ പ്രമുഖ മീഡിയ കമ്പനികളിലൊന്നായ എംബിസി ഗ്രൂപ്പുമായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കരാര്‍ ഒപ്പുവച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര സമൂഹവുമായി ഇടപഴകുന്നതിനുമുള്ള ശ്രമങ്ങള്‍ സൗദി തുടരുകയാണ്. പ്രാദേശിക ചലച്ചിത്ര വ്യവസായം വികസിപ്പിക്കുന്നതിന് 180 മില്യണ്‍ ഡോളര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നീക്കിവച്ചിരുന്നു. ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസുകളെ ആകര്‍ഷിച്ച് സൗദിയില്‍ നികുതിയിളവോടെ ഷൂട്ടിങ് അവസരം നല്‍കുന്നു.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദിയിലെ സിനിമാ മേഖല 28% വളര്‍ച്ച കൈവരിച്ചിരുന്നു. സൗദിയിലെ പത്തിലധികം നഗരങ്ങളില്‍ ഇപ്പോള്‍ സിനിമാ പ്രദര്‍ശനമുണ്ട്. ലോക പ്രശസ്തമായ വോക്‌സ്, എംവിഐ, എംപയര്‍, ഗ്രാന്റ് സിനിമാസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ രാജ്യത്ത് തിയേറ്ററുകള്‍ നിര്‍മിച്ചുവരുന്നു.


Read Previous

ചെ​ങ്ക​ട​ലി​ൽ ക്രൂ​സ്‌ ക​പ്പ​ൽ യാ​ത്ര; നാ​ലാം സീ​സ​ൺ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ സൗ​ദി ടൂ​റി​സം വ​കു​പ്പ്

Read Next

വിദ്യാഭ്യാസം പത്താം ക്ലാസ് മാത്രം, സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് പറഞ്ഞ് ഹിന്ദി പഠിപ്പിച്ച ആൾ, യഹോവ സാക്ഷികളിൽ നിന്ന് അകന്ന കാരണം അജ്ഞാതം: ഡൊമിനിക് മാർട്ടിൻ ദുരൂഹതയുടെ കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular