പൊലീസ് സര്‍പ്രൈസ് തന്നു; ഈ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും പറയാന്‍ ആവില്ല; രാഹുല്‍ മാങ്കുട്ടത്തില്‍


തിരുവനന്തപുരം: വ്യാജരേഖാക്കേസ് രാഷ്ട്രീയമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നും പൊലീസിന്റെ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. കേസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ ഹാജരായി.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും പരാതിയില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ അതിനെക്കുറിച്ച് ചില വിവരങ്ങള്‍ അറിയാനുണ്ടെന്നാണ് പൊലീസ് തന്നോട് പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. ഈ വിഷയം ഉയര്‍ന്നപ്പോള്‍ തന്നെ താനും സംഘടനയും എടുത്ത ഒരു നിലപാടുണ്ട്. തങ്ങള്‍ക്ക് ഇതിനകത്ത് തുറന്ന മനസാ ണെന്നും ഒളിക്കാന്‍ ഒന്നുമില്ലെന്നുമാണ്. പൊലീസിന്റെ ഏതൊരു ചോദ്യത്തിനും മറുപടി പറയാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പൊലീസിനോടുള്ള ഒരേ ഒരു പരിഭവം നിങ്ങള്‍ മാധ്യമപ്രവര്‍ത്തക രോട് എന്നെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതേ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ അഭിഭാഷകന്‍ വഴി ചോദിച്ചപ്പോള്‍ അങ്ങനെയൊരു നീക്കമില്ലെന്നാണ് പറഞ്ഞത്. പിന്നീട് പൊലീസ് തനിക്ക് തന്നത് ഒരു സര്‍പ്രൈസ് ആയിരുന്നു. ഈ ചോദ്യം ചെയ്യലിനോട് തനിക്ക് സഹകരിക്കാതിരിക്കാമായിരുന്നു. ചെറിയ സമയത്തിനുള്ളില്‍ പൊലീസ് നോട്ടീസ് തന്നിട്ടും അതിനോട് സഹകരിച്ചത് ഇതില്‍ ഒന്നും മറയ്ക്കാനില്ലാത്തതുകൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയില്ല. ഈ സര്‍ക്കാരായതുകൊണ്ട് എന്തു ചെയ്യുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. പ്രതിചേര്‍ത്താലും ഈ രാജ്യത്ത് കോടതിയുണ്ടല്ലോയെ ന്നായിരുന്നു രാഹുലിന്റെ മറുപടി.


Read Previous

പ്രമേഹം: കാനത്തിന്റെ വലതുകാല്‍പാദം മുറിച്ചുമാറ്റി; പാര്‍ട്ടിയില്‍ നിന്ന് അവധിക്ക് കത്ത് നല്‍കി

Read Next

സൗദിയില്‍ പെയ്ഡ് പാര്‍ക്കിങുകളില്‍ ആദ്യത്തെ 20 മിനിറ്റ് സൗജന്യമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »