തൃശൂരില്‍ പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു


തൃശൂർ: കുന്നംകുളം ചിറളയം പൂരത്തിനിടെ സംഘർഷം. അഞ്ചുപേർക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഘർഷ മുണ്ടായത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ചിറയം സ്വദേശികളായ ഷൈൻ സി ജോസ്, ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് വെട്ടേറ്റത്. രണ്ട് പൂരാഘോഷ കമ്മിറ്റി കൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെ ആഘോഷങ്ങൾ അമ്പലത്തിനു മുൻപിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈൻ സി ജോസിനെയും പരിക്കേറ്റ സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ജ്യോതിസ് സിവിൽ പോലീസ് ഓഫീസർ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ വൈശ്ശേരി സ്വദേശികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.


Read Previous

ഇത് ദോനിയ; 2024ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന സൗദിയിലെ ആദ്യ വനിത

Read Next

തമിഴ്നാട്ടിലെ ആളുകൾ ബോംബ് സ്ഥാപിക്കുന്നു, കേരളത്തിൽ നിന്നുള്ളവർ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു’; വിദ്വേഷ പരാമർശവുമായി ശോഭ കരന്തലജേ; മന്തിക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും എംകെ സ്റ്റാലിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »