ഇത് ദോനിയ; 2024ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന സൗദിയിലെ ആദ്യ വനിത


റിയാദ്: 2024 ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ സൗദി അറേബ്യന്‍ വനിതയായി ദോനിയ അബു താലിബ് ചരിത്രം സൃഷ്ടിച്ചു. സൗദി തായ്ക്വോണ്ടോ ദേശീയ ടീം അംഗമായ ദോനിയ യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് യോഗ്യത നേടിയത്

ഏഷ്യയിലും ആഗോളതലത്തിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ച ദോനിയ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ വെങ്കല മെഡല്‍ ജേതാവാണ്. 49 കിലോ ഗ്രാം ഭാരമുള്ള ദോണിയയുടെ ആഗോളതലത്തിലെ മറ്റൊരു മികച്ച മുന്നേറ്റമാണ് ഒളിംപിക്‌സ് യോഗ്യതയെന്ന് സൗദി പ്രസ് ഏജന്‍സി (SPA) റിപോര്‍ട്ട് ചെയ്തു

ഒളിമ്പിക് യോഗ്യതാനേട്ടത്തെ സൗദി തായ്ക്വോണ്ടോ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിഗേഡിയര്‍ ജനറല്‍ ഷദ്ദാദ് അല്‍ ഒമരി അഭിനന്ദിച്ചു. പാരീസ് ഒളിമ്പിക് ഗെയിംസില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ദോനിയ അബു താലിബിന്റെ ചരിത്രനേട്ടത്തെ സൗദിയിലെ അമേരിക്കന്‍ അംബാസ ഡറും സൗദി രാജകുടുംബാഗവുമായ റീമ ബിന്റ് ബന്ദര്‍ രാജകുമാരി അഭിനന്ദിച്ചു. ‘സൗദി തായ്ക്വോണ്ടോ ദേശീയ ടീം അംഗം ദോണിയ അബു താലിബ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ സൗദി വനിതാ അത്ലറ്റാണെന്ന് രാജകുമാരി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ സാദിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദിയിലെ വനിതകള്‍ ഇപ്പോള്‍ കായികമേഖലയിലേക്ക് കൂടുതലായി കടന്നു വരുന്നുണ്ട്. കൂടുതല്‍ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന വിപ്ലകരമായ നയങ്ങള്‍ ഭരണാധികാരികള്‍ സമീപകാലത്തായി സ്വീകരിച്ചുവരുന്നു. രാജ്യത്തെ തൊഴില്‍, വാണിജ്യ, വിദ്യാഭ്യാസ, ഭരണതലങ്ങളിലെല്ലാം ഈ മാറ്റം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു.


Read Previous

പൊതുജനങ്ങള്‍ക്കൊപ്പം നോമ്പുതുറന്ന് ഭരണാധികാരി,ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലായിരുന്നു ഇഫ്താര്‍; വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍

Read Next

തൃശൂരില്‍ പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular