കൊവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി യുവതി മരണപെട്ടു.


കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. ലിജി ഗംഗാധരന്‍ (40) ആണ് മരിച്ചത്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്‍മകളില്‍ അംഗമായിരുന്നു. ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായ ലിജിക്ക്, രണ്ട് മക്കളുണ്ട്.

ലിജി ഗംഗാധരന്റെ (40) നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ, ഓർഗനൈസേഷനു വേണ്ടി (മാകോ ) രക്ഷാധികാരി ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ജോൺ മാത്യു, ജനറൽ സെക്രട്ടറി മാക്സ് വെൽ ഡിക്രൂസ് എന്നിവർ അനുശോചനം അറിയിച്ചു.

മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ന്റെ,, സജീവ പ്രവർത്തകയായിരുന്ന പ്രിയ എന്ന് വിളിക്കുന്ന ലിജി ഗംഗാധരൻ മാകോയുടെ മുൻ എക്സിക്യൂട്ടീവ് അംഗവും കുവൈറ്റിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു.


Read Previous

നടനും യുട്യൂബറുമായ രാഹുൽ വോറ കോവിഡ് ബാധിച്ച് മരിച്ചു

Read Next

കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധി കാര്‍ഡുകള്‍ എത്തിയതായി ബഹറൈന്‍ കേരളീയ സമാജം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular