ദമാമില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി’ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്


ദമാം: ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ഖത്തീഫില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്ത് (32) ആണ് മരിച്ചത്.

പത്ത് വര്‍ഷത്തോളമായി സൗദിയില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. ഖത്തീഫിലെ നാബിയയില്‍ കുടുംബ സമേതമായിരുന്നു താമസം. ഒരു മകനും മകളുമുണ്ട്. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പൂര്‍ത്തി യാക്കുന്നതിന് ഖത്തീഫ് കെഎംസിസി സഹായങ്ങള്‍ നല്‍കിവരുന്നു.


Read Previous

ഹൃദയഘാതം: കോഴിക്കോട് സ്വദേശി ബസ് യാത്രക്കിടെ സൗദിയില്‍ മരിച്ചു

Read Next

ഹയാ വിസ; ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു, ഉടൻ രാജ്യം വിടണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »