ഹയാ വിസ; ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു, ഉടൻ രാജ്യം വിടണം


ഖത്തർ: ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമായി അനുവദിച്ച ഹയാ വിസ കാർഡിന്റെ കാലാവധി കഴിയുന്നു. ഖത്തറിലേക്ക് പ്രവേശിക്കാൻ ഈ കാർഡ് മതിയായിരുന്നു. ഇനി അത് സാധിക്കില്ല. കാർഡിന്റെ കാലാവധി ജനുവരി 10ന് അവസാനിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാൽ അപ്പോഴാണ് ഏഷ്യന്‍ കപ്പ് എത്തിയത്. പിന്നീട് ഒരു മാസം നീട്ടിയത്.

എന്നാൽ ഏഷ്യന്‍ കപ്പ് ഫുട്ബോളിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഫെബ്രുവരി 10ന് മുമ്പായി ഹയാ കാർഡ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർക്ക് ഫെബ്രുവരി 24വരെ ഖത്തറില്‍ തുടരാൻ സാധിക്കും. ഇവർ ഫെബ്രുവരി 24നകം മടങ്ങണം. ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. ഹയ്യ വിസ ഉടമകള്‍ക്ക് അവരുടെ ഹയ്യ വിസ എന്‍ട്രി കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്, ഇമെയിൽ വവിയാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ടൂറിസ്റ്റ് വിസകളായ, ഹയാ എവൺ, എ ത്രീ വിസകള്‍ തുടരും.

ലോകകപ്പ് അവസാനിച്ചതിന് പിന്നാലെയാണ് വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍നിര്‍ത്തി ഈ കാർഡിന്റെ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഒരുവർഷത്തേക്ക് ആണ് കാർഡിന്റെ കാലാവധി നീട്ടിയത്. ഹയാ കാർഡ് ഉള്ളവർക്ക് അവരുടെ ബന്ധുക്കളേയും ഉടമകളേയും ഖത്തറിലെത്തിക്കാൻ സാധിക്കും. ‘ഹയ്യ വിത് മി’ വിസയും ഇതിന്റെ ഭാഗമായി ഖത്തർ അവതരിപ്പിച്ചിരുന്നു. ഇതിന്റെ കാലാവധി ജനുവരി 10നും 24നുമായി അവസാനിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതെല്ലാം ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. അതെല്ലാം ആണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.


Read Previous

ദമാമില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി’ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്

Read Next

കുവൈറ്റ്  ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular