പ്രസവം കഴിഞ്ഞപ്പോള്‍ വേദനയും ദുര്‍ഗന്ധവും, 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് തുണികഷ്ണം പുറത്തു വന്നു; ചികിത്സാപ്പിഴവിനെതിരെ പരാതി


കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടണ്‍ തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം. വേദനയും ദുര്‍ഗന്ധവും കാരണം ചികിത്സ തേടിയിട്ടും തുണി കണ്ടെത്തിയില്ല. മാനന്തവാടി സ്വദേശി യായ ദേവി(21)യ്ക്കാണ് ദുരനുഭവമുണ്ടായത്.

75 ദിവസത്തിന് ശേഷമാണ് ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി തനിയെ പുറത്തുവന്നത്. രക്തസ്രാവം തടയാന്‍ വച്ച തുണിയാണ് പുറത്തെടുക്കാതിരുന്നത്. മന്ത്രി കേളുവിനും പൊലീസിനും പരാതി നല്‍കി യിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി.

യുവതിയുടെ പ്രസവം നടന്നത് ഒക്ള്‍ടോബര്‍ പത്താം തീയതി. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി വീണ്ടും ആശുപത്രിയില്‍ പോയി. രണ്ടു തവണ ആശുപത്രിയിലെ ത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസം 29-നാണ് സംഭവം. രണ്ടുതവണ ആശുപത്രിയില്‍ പോയിട്ടും സ്‌കാനിങ്ങിന് തയ്യാറായില്ല എന്ന് പരാതി.


Read Previous

ഇടുക്കിയില്‍ യുവതിയെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനായി തിരച്ചില്‍

Read Next

കൊച്ചാലുമ്മൂട് ചാരിറ്റബിൾ ഓർഗനൈസേഷന്റെ ( KCO ) ഭരണസമിതി നിലവിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »