കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർപ്പിലാണ്, സങ്കടത്തില്‍ ബ്രസീൽ, ഏങ്ങികരഞ്ഞ് നെയ്മര്‍. ഉറ്റസുഹുര്‍ത്തിനെ ചേര്‍ത്ത് പിടിച്ച് മെസ്സി.


കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർ പ്പിലാണ്. മെസിയെ ആകാശത്തിലേക്ക് എടുത്ത് ഉയർത്തിയും മറ്റും വിജയം ആഘോഷിക്കുമ്പോൾ സങ്കടത്തിലായിരുന്നു ബ്രസീൽ. ഏങ്ങിക്കരയുന്ന നെയ്മറിനെയും കാണാമായിരുന്നു. എന്നാൽ വിജയാഘോഷങ്ങൾക്കിടയിലും നെയ്മറിനെ ആശ്വസിപ്പിക്കാൻ മെസി എത്തി. അർജന്റീനൻ താരങ്ങൾ വിജയം ആഘോഷിക്കു മ്പോഴായിരുന്നു അതിൽ പങ്കുചേരാതെ നെയ്മറെ മെസി ചേർത്തു പിടിച്ചത്.

മെസിയുടെ തോളിൽ ചാഞ്ഞ് നിൽക്കുന്ന നെയ്മറെ തലോടി ആശ്വ സിപ്പിക്കുന്ന മെസിയുടെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. കളിക്കളത്തിൽ ഇരുവരും ശത്രുപക്ഷത്താണെങ്കിലും ഉറ്റ സുഹൃ ത്തുക്കളാണ്.

ബാഴ്‌സലോണയിലെ സഹവാസമാണ് ഇരുവരെയും ഉറ്റചങ്ങാതി മാരാക്കിയത്. ഇരുവരും പലപ്പോഴുമത് വ്യക്തമാക്കിയിട്ടുണ്ട്. കോപ്പ അമേരിക്കയിൽ പെറുവിനെ തോൽപിച്ച് ബ്രസീൽ ഫൈനലി ലെത്തുമ്പോൾ നെയ്മർ പറഞ്ഞത്, ഫൈനലിൽ അർജന്റീനയെ കിട്ടണം എന്നായിരുന്നു.

ഫാൻസുകാരുടെ ഇടയിൽ വളരെയധികം ആഘോഷിക്കപ്പെട്ട പ്ര സ്താവനയായിരുന്നു ഇത്. നെയ്മറിന്റെ ആഗ്രഹം പോലെ തന്നെ കൊളംബിയയെ തോൽപിച്ച് അർജന്റീന ഫൈനലിലെത്തി. എന്നാൽ എതിരില്ലാത്ത ഒരു ഗോളിന് തോൽക്കാനായിരുന്നു ബ്രസീ ലിന്റെ വിധി. മാരക്കാന സ്റ്റേഡിയം ഒരിക്കൽ കൂടി ബ്രസീലിന്റെ കണ്ണീർ വിഴ്ത്തുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്


Read Previous

സൗദിയില്‍ ഇന്ധന വിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും, ഇന്നു മുതൽ 91ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.

Read Next

ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി, സുഹുര്‍ത്തിനു വേണ്ടിയുള്ള പരാതിയില്‍ നിന്ന് പിന്മാറണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular