സൗദിയില്‍ ഇന്ധന വിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും, ഇന്നു മുതൽ 91ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.


റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ ഉൽപന്നങ്ങൾക്ക് വിലപരിധി നിശ്ചയിച്ചതായി വില നിർണയ സമിതി അറിയിച്ചു. ജൂൺ മാസത്തെ വിലയായിരിക്കും ഇനി മുതൽ പരിഗ ണിക്കുക. ഇന്നു മുതൽ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായി രിക്കും.

ഇനി മുതൽ ഓരോ മാസവും ജൂൺ വിലയേക്കാൾ ഉണ്ടാകുന്ന വില വർധന സർക്കാർ വഹിക്കും.  ജൂലൈ മാസം പെട്രോ ൾ 91 ന് 2.28 റിയാലും 95ന് 2.44 റിയാലുമാണ്. എങ്കി ലും ജൂൺ വിലയായിരിക്കും പൊതുജ നങ്ങളിൽ നിന്ന് ഈടാക്കുക. അധികം വരുന്ന സംഖ്യ സർക്കാർ വഹിക്കും. സൗദികളുടെയും വിദേശികളുടെയും ജീവിത ചെലവ് കുറക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിനുമാണ് പുതിയ തിരുമാനം,


Read Previous

റോഡിൽ ചോരവാർന്നു കിടന്നയാൾക്ക് രക്ഷകനായി ജില്ലാ ജഡ്ജി.

Read Next

കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർപ്പിലാണ്, സങ്കടത്തില്‍ ബ്രസീൽ, ഏങ്ങികരഞ്ഞ് നെയ്മര്‍. ഉറ്റസുഹുര്‍ത്തിനെ ചേര്‍ത്ത് പിടിച്ച് മെസ്സി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular