അഹങ്കാരം, ധിക്കാരം, ആരാണെന്നാണ് ധാരണ; നമ്മുടെ നാടിന്റെ കഷ്ടകാലം, ഇങ്ങനെ ഒരു എംപി ഉണ്ടായിപ്പോയി’; ഷാഫിക്കെതിരെ ഇപി


കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ സിപിഎം വിശദീകരണ യോഗത്തില്‍ ഷാഫി പറമ്പിലിനെ തിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജന്‍. സൂക്ഷിച്ച് നടന്നാല്‍ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയിട്ടുള്ളുവെന്നും ജയരാജന്‍ പറഞ്ഞു. ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്നും അഹംഭാവവും ധിക്കാരവുമൊക്കെ കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ലത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ചോദിച്ചു.

‘പൊലീസിന്റെ തൊപ്പി കാണുമ്പോള്‍ ഓടുന്നവരല്ലേ നേതാവായിട്ട് അവിടെയും ഇവിടെയും കിടക്കു ന്നത് പാലം പൊട്ടിയിട്ടും പാലം പൊട്ടാതെയുമൊക്കെ. ഏതെങ്കിലും ജനകീയപ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ ഉണ്ടായിരുന്നോ. ഇവിടെ നമ്മുടെ നാടിന്റെ കഷ്ടകാലം. അതിന്റെ ഭാഗമായി ഒരു എംപി ഉണ്ടായി പ്പോയി. മുല്ലപ്പള്ളി രാമചന്ദ്രനൊക്കെയിരുന്ന സ്ഥലത്ത്. അദ്ദേഹം കോണ്‍ഗ്രസാണെങ്കിലും പെരുമാറ്റവും ശീലവുമെല്ലാം വളരെ മെച്ചപ്പെട്ടതാണ്. ഇവിടെ ഒരു എംപി അഹങ്കാരം, ധിക്കാരം, താന്‍പ്രമാണിത്തം, ആരാണെന്നാ ധാരണ. അത് കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതി. നേരെ ഇങ്ങോട്ട് വന്നാല്‍ അപ്പോള്‍ അറിയും. ഇവിടെ യാതൊരു കാരണവുമില്ലാതെ പൊലീസിനെ അക്രമിക്കുന്നു. അതുമാത്രമല്ല നാടന്‍ ബോംബ് അതിന് മുന്‍പ് പലതവണ പരീക്ഷിച്ചിട്ടുണ്ട്. പൊലീസിന് നേരെ ബോംബ് എറിഞ്ഞാല്‍ ലാത്തിയും കൈയില്‍ വച്ചിരിക്കുമോ?. അതിനനുസരിച്ചൊന്നും ഇവിടെ പൊലീസ് പെരുമാറിയിട്ടില്ല. അവര്‍ വളരെ സമാധാനമായിട്ടാണ് കൈകാര്യം ചെയ്തത്’- ജയരാജന്‍ പറഞ്ഞു.

‘എന്ത് അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ പുറപ്പെട്ടത്. ഞങ്ങൾ ഇതങ്ങനെ നോക്കി നിൽക്കുമോ. മാർക്സിസ്റ്റുകാർ നല്ല ക്ഷമാലുക്കളാണ്. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. നെഞ്ചൂക്ക് കാണിച്ചു കളയാം എന്ന് ധരിച്ചിട്ടല്ലേ പഞ്ചായത്ത് ഓഫിസിൽ പോയത്. നമ്മൾ ഏതെങ്കിലും നല്ല കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ ഈ വന്നയാൾ തിരിച്ചു പോകുമോ. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു, അവർ പോയ്ക്കോട്ടെ. അദ്ദേഹത്തിന്റേത് നല്ലൊരു മനസ്സ്. ചെറുപ്പക്കാരനാണ്. ചെറുപ്പത്തേ ക്കാൾ പക്വത കാണിച്ചു. അതുകൊണ്ട് വന്ന വഴിക്ക് അവർ പോയിക്കോട്ടെ. നമ്മൾ അതിലൊന്നും ഇട പെടേണ്ട. അതാണ് സിപിഎമ്മിന്റെ നയം. അവിടെ ഞങ്ങൾ ഭീരുക്കളാണെന്നു ധരിച്ചേക്കരുത്. അതു കണ്ട് മെക്കിട്ട് കയറാൻ പുറപ്പെടേണ്ട. മെക്കിട്ട് കയറാൻ പുറപ്പെട്ടാൽ അനുഭവിക്കും. അത് മനസ്സിലാക്കി ക്കൊള്ളൂ’ –ഇ.പി പറഞ്ഞു

ഷാഫി പറമ്പിലിന് പരിക്ക് പറ്റിയതില്‍ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എല്‍ഡിഎഫ് കണ്‍വീ നര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മൂക്കിന് സര്‍ജറി കഴിഞ്ഞ ആള്‍ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഷാഫി അക്രമിക ളോടൊപ്പം ചേര്‍ന്ന് പൊലീസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കി. പൊലീസിന് നേരെ സ്‌ഫോടക വസ്തു അക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമം. റൂറല്‍ എസ്പിക്ക് നേരെയും ടിപി രാമകൃഷ്ണന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു.


Read Previous

ഗള്‍ഫ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിച്ചു

Read Next

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »