സേവനവഴികളിലെ പുഞ്ചിരിക്ക് പുരസ്കാര നിറവ് ‘ കാരുണ്യക്കടലായ നഴ്സുമാർക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ സ്നേഹാദരം


റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ, റിയാദിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. നഴ്സിംഗ് മേഖലയിലെ മികവിനും കാരുണ്യപൂർവ്വമായ സേവനത്തിനുമുള്ള അംഗീകാരമായാണ് ഈ ആദരം നൽകിയത്

ഡബ്ല്യു.എം.എഫ് റിയാദ് കൗൺസിൽ സെക്രട്ടറി റിയാസ് വണ്ടൂർ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ, വുമൺസ് ഫോറം കോർഡിനേറ്റർ അഞ്ജു അനിയൻ അദ്ധ്യക്ഷത വഹിച്ചു. മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്റ് കബീർ പട്ടാമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ വുമൺസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ് ചടങ്ങിൽ നഴ്സസ് ദിന സന്ദേശം നൽകി. “നഴ്സിംഗ് എന്നത് കേവലം ഒരു ജോലിയല്ല, മറിച്ച് അതൊരു നിയോഗമാണ്. രോഗബാധിതനായി തളർന്നിരിക്കുന്ന ഒരാൾക്ക് മരുന്നിനേക്കാൾ വേഗത്തിൽ ആശ്വാസം നൽകുന്നത് ഒരു നേഴ്‌സിന്റെ പുഞ്ചിരിയും കരുതലുമാണ്,” എന്ന് അവർ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ഇന്റർനാഷണൽ എനർജി ഫോറം അംഗവും ട്രെയിനറുമായ ഇബ്രാഹീം സുബ്ഹാൻ, ഡബ്ല്യു.എം.എഫ് മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് ഹെഡ് ഷാഫി, നിഹാൽ ആലത്തൂർ, ഡബ്ല്യു.എം.എഫ് മിഡിൽ ഈസ്റ്റ് റീജ്യൻ മലയാളം ഫോറം കോർഡിനേറ്റർ അൻസാർ വർക്കല, സൗദി നാഷണൽ കമ്മിറ്റി നിർവാഹക സമിതി അംഗം മിനുജ മുഹമ്മദ്, സജിന സലീം, ഷിംന ജോസഫ്, ദിവ്യ ഭാസ്കരൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഡബ്ല്യു.എം.എഫ് റിയാദ് കൗൺസിൽ മുഖ്യ രക്ഷാധികാരി ബഷീർ കരോളം, വൈസ് പ്രസിഡന്റ് ഷംനാദ് കുളത്തുപുഴ, നിർവാഹക സമിതി അംഗങ്ങളായ ഉമറലി അക്ബർ, തങ്കച്ചൻ വർഗീസ്, ജിതേഷ്, വർഗീസ് പി. തങ്കച്ചൻ, സലീന മാത്യു, ജോയ്സ്, ഷമീന അൻസാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി സനീഷ് നസീർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


Read Previous

വീണ്ടും എബോള; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Read Next

പുണ്യഭൂമിയിലേക്ക് ഹജ്ജ് യാത്രാസംഘം: റിയാദിൽ പ്രാർത്ഥനാനിർഭരമായ യാത്രയയപ്പ്യാത്രാമംഗളങ്ങൾ നേർന്ന് ഐ.സി.എഫ് റിയാദ് കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »