ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ച യായി നേരിട്ടുകൊണ്ടിരുന്ന മിസൈൽ-ഡ്രോൺ ഭീഷണികൾക്ക് ശേഷം, ആദ്യമായി ശനിയാഴ്ച സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ ഭാഗത്തുനിന്നുള്ള നീക്കങ്ങളൊന്നും കണ്ടെത്തിയില്ല. സൗദി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു എന്നതിന്റെ സൂചന യായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. സൗദി യുടെ അത്യാധുനിക എയർ ഡിഫൻസ് സിസ്റ്റങ്ങൾ ശനിയാഴ്ച പൂർണ്ണ സജ്ജമായിരുന്നുവെങ്കിലും അതി ർത്തി കടന്നുള്ള ആക്രമണങ്ങളോ നുഴഞ്ഞുകയറ്റ ശ്രമങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 30 ദിവസത്തിലധികമായി മേഖലയിൽ നിലനിന്നിരുന്ന കടുത്ത സംഘർഷാവസ്ഥയ്ക്ക് ഇത് നേരിയ ശമനം നൽകുന്നു. ആക്രമണങ്ങൾ ഇല്ലാതിരുന്നിട്ടും, സൗദി സൈന്യം അതിർത്തികളിൽ അതീവ ജാഗ്രത തുടരുകയാണ്. ഏത് സാഹചര്യ ത്തെയും നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
