ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10,000 മുതല്‍ 15,000 വരെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫ്. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും. മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും
കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്ല രീതിയില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പോളിങ് കഴിഞ്ഞതോടെ വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശി
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ച ആളാണ് റാഷിദ്. കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്. തെരഞ്ഞെടുപ്പ് വിലയിരുത്തലു കളുമായി മാധ്യമങ്ങളിൽ റാഷിദ് എത്താറുണ്ട്. ആര്യാടന്റെ ജയത്തിലേക്ക് നയിക്കുന്ന ഫാക്ടറുകളും റാഷിദ് വിവരിക്കുന്നുണ്ട്. 12,100 മുതൽ 16,000
തിരുവനന്തപുരം: നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടിയിൽ നിന്ന് ആരും ക്ഷണിച്ചിട്ടി ല്ലെന്ന് ശശി തരൂർ എം പി. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പ്രതികരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയി ലാക്കുന്നി ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
കോഴിക്കോട്: നൂറാം വയസിലും വായന ശീലം കൂടെകൂട്ടി കല്യാണിയമ്മ. അതിരാവിലെ പത്രം കയ്യിൽ കിട്ടിയില്ലെങ്കിൽ അസ്വസ്‌തയാകുന്ന കല്യാണിയമ്മ ഈ വായന ദിനത്തിലും വായന ശീലം മുറുകെ പിടിച്ചിരിക്കുകയാണ്. ഓരോ അക്ഷരങ്ങളും അരിച്ച് പെറുക്കിയെടുത്ത് സംതൃപ്‌തയാവുകയാണ് ചിങ്ങപുരം കിഴക്കേ പീടികയിലെ കല്യാണിയമ്മ. അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് പത്രക്കാരനെ കാത്ത് നിൽക്കും. പത്രം
ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വീണ്ടുമൊരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ശരീരത്തിന് ഊര്‍ജം പകരാന്‍ ഭക്ഷണമെന്നത് പോലെ മനസിന്‍റെ ആരോഗ്യത്തിന് അത്യുത്തമമാണ് വായന. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പിഎന്‍ പണിക്കരുടെ ചരമദിനമാണിന്ന്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ വായനയെ പ്രോത്സാ ഹിപ്പിച്ച പ്രമുഖ വ്യക്തിത്വമാണ്
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ രാജ്യപുരസ് കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ സംഘടിപ്പിച്ചത്. താന്‍ എത്തുന്നതിനും ഇരുപത് മിനിറ്റ് നേരത്തെ പരിപാടി തുടങ്ങിയതും മന്ത്രിയെ ചൊടിപ്പിച്ചു. പരിപാടിക്കായി എത്തുമ്പോള്‍ രാജ്ഭവനിലെ സെന്‍ട്രല്‍
കോഴിക്കോട്: ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല, ഷാജി ദമ്പതിമാരുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയല്‍വാസികള്‍ ചേര്‍ന്ന് നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു.ആക്രമണത്തില്‍ കഴുത്തിലും
ന്യൂഡല്‍ഹി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം അഖില്‍ പി ധര്‍മജന് (Akhil P Dharmajan). റാം C\O ആനന്ദി എന്ന നോവലിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എജി ഒലീന, ഡോ, വി രാജീവ്, ഡോ. ശ്രീവിന്ദ്ര നായര്‍ എന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോള്‍, പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ താരമുഖമായ ശശി തരൂര്‍ ഒരിക്കല്‍ പോലും നിലമ്പൂരില്‍ പ്രചാരണത്തിന് എത്തിയില്ല. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത മെയ് 26 മുതല്‍