‘ക്ലാസിക്ക്… ഗ്രാന്‍ഡ് ഫിനാലെ’- ടോസ് ഓസ്‌ട്രേലിയക്ക്, ഇന്ത്യക്ക് ബാറ്റിങ്, ‘ഒപ്പമുണ്ട് 140 കോടി ജനങ്ങളും, നന്നായി കളിക്കുക’- ആശംസിച്ച് മോദി, അഹമ്മദാബാദ് നീലക്കടല്‍!


അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയച്ചു. ഇന്ത്യ, ഓസീസ് ടീമുകൾ ടീമിൽ മാറ്റം വരുത്തിയിട്ടില്ല. ഇരു ടീമുകളും സെമി കളിച്ച സംഘത്തെ തന്നെ നിലനിർത്തി.

സെമിയടക്കം പത്തില്‍ പത്ത് വിജയങ്ങളുടെ ആധികാരികതയുമായി ഇന്ത്യ നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ് ആരംഭിക്കേണ്ടി വന്ന ഓസീസ് പടിപടിയായി മികവിലേക്ക് എത്തുകയായിരുന്നു. ഇരു ടീമുകളും നിലവില്‍ ഫോമിന്റെ മൂര്‍ധന്യത്തില്‍. 

ഇന്ത്യ മൂന്നാം കിരീടവും ഓസ്‌ട്രേലിയ ആറാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കിത് നാലാം ഫൈനല്‍. ഓസ്‌ട്രേലിയക്ക് എട്ടാമത്തേത്.  1983, 2011 വര്‍ഷങ്ങളി ലാണ് ഇന്ത്യയുടെ രണ്ട് കിരീട നേട്ടങ്ങള്‍. 2003ല്‍ ഫൈനല്‍ കളിച്ചെങ്കിലും ഓസീസിനു മുന്നില്‍ കിരീടം വച്ചു. ആ കണക്ക് 20 വര്‍ഷങ്ങള്‍ക്കിപ്പുറം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 

1975ല്‍ ഓസ്‌ട്രേലിയ പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചെങ്കിലും അന്ന് വെസ്റ്റ് ഇന്‍ഡീസിനോടു പരാജയപ്പെട്ടു. 1987ല്‍ ഫൈനലിലെത്തി കിരീടം സ്വന്തമാക്കി. 1996ല്‍ വീണ്ടും ഫൈനലില്‍. അന്ന് ശ്രീലങ്കയോടു തോല്‍വി. പിന്നീട് 1999, 2003, 2007 വര്‍ഷ ങ്ങളില്‍ തുടരെ കിരീടം. അതിനു വിരാമമിട്ടത് ഇന്ത്യ. 2011ല്‍ കിരീടം ധോനിയും സംഘവും നേടി. 2015ല്‍ ഓസ്‌ട്രേലിയ കിരീടം തിരികെ പിടിച്ചു.

അക്ഷാരാര്‍ഥത്തില്‍ നീലക്കടലായി മാറിയിരിക്കുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. ക്രിക്കറ്റ് ജീവശ്വാസമായി കരുതുന്ന ഒരു ജനതയുടെ കാത്തിരി പ്പിനൊടുവില്‍ ഇന്ത്യന്‍ വീണ്ടും ഫൈനല്‍ കളിക്കുന്നത് നേരില്‍ കാണാന്‍ ഒഴുകിയെത്തുകയാണ്. എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. ഫൈനല്‍ പോരാട്ടം ക്രിക്കറ്റിലെ മറ്റൊരു ക്ലാസിക്ക് അധ്യായമായി മാറട്ടെ .അതിനിടെ ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിപ്പിട്ടു.

‘ടീം ഇന്ത്യക്ക് എല്ലാ ആശംസകളും! 140 കോടി ഇന്ത്യക്കാര്‍ നിങ്ങള്‍ക്കായി ആര്‍പ്പു വിളിക്കുന്നു. ടീമിനു നന്നായി തിളങ്ങാനും നന്നായി കളിക്കാനും സാധിക്കട്ടെ. മഹത്തായ കായിക സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാനും നിങ്ങള്‍ക്ക് സാധിക്കട്ടെ’- മോദി കുറിച്ചു. 


Read Previous

മോഹകപ്പില്‍ മുത്തമിടാന്‍ ഇന്ത്യ; 2003 സ്വപ്‌നം കണ്ട് കങ്കാരുപ്പട, കലാശ പോരാട്ടം അല്പസമയത്തിനകം, എല്ലാ കണ്ണുകളും ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയമായ നരേന്ദ്രമോഡി സ്റ്റേഡിയത്തിലേക്ക്.

Read Next

അനുശോചന യോഗം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »