#Complaint of breach of code of conduct | പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിനോട് ജില്ലാകലക്ടര്‍ വിശദീകരണം തേടി


പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ് ഐസക്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്.

യുഡിഎഫ് ആണ് മുന്‍ മന്ത്രി കൂടിയായ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ ത്ഥി തോമസ് ഐസക്കിനെതിരെ പരാതി നല്‍കിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്‌ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്.

ഈ പരാതിയിലാണ് ജില്ലാ കലക്ടര്‍ തോമസ് ഐസക്കിനോട് വിശദീകരണം തേടിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കലക്ടര്‍ നോട്ടീ സില്‍ വ്യക്തമാക്കുന്നുണ്ട്. കെ ഡിസ്‌ക് പദ്ധതി തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ താണെന്നും, അതിന്റെ ഉപദേഷ്ടാവ് മാത്രമാണ് താനെന്നുമാണ് തോമസ് ഐസക്ക് നേരത്തെ വിശദീകരിച്ചിരുന്നത്.


Read Previous

#Atishi said that her eyes filled with tears after reading the letter | കെജരിവാളിന് മാത്രമേ ഇങ്ങനെ സാധിക്കൂ’; കത്ത് വായിച്ച് കണ്ണു നിറഞ്ഞുപോയെന്ന് അതിഷി

Read Next

#Palakkad District Pravasi Association Riyadh | ലേബർ ക്യാമ്പിൽ ഇഫ്ത്താര്‍ ഒരുക്കി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular