‘കോണ്‍ഗ്രസ് എന്‍റെ ജീവനാണ്’; മുരളിക്കായി ചുവരെഴുതി പ്രതാപന്‍ – വിഡിയോ


തൃശൂര്‍: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുംമുന്പു തന്നെ കെ മുരളീ ധരനായി തൃശൂരില്‍ ചുവരെഴുതി നിലവിലെ എംപി ടിഎന്‍ പ്രതാപന്‍. പ്രതാപനു പകരം മുരളിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം ചുവരെഴുതാന്‍ പ്രതാപന്‍ എത്തിയത്.

പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാലും മാറിനില്‍ക്കാന്‍ പറഞ്ഞാലും അത് ചെയ്യുമെന്ന് പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്റെ ജീവനാണെന്നും ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാര്‍ട്ടിയാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും പ്രതാപന്‍ പറഞ്ഞു.

തൃശൂരില്‍ ആര് മത്സരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും. തനിക്കു വേണ്ടി ചുവരെ ഴുതിയും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികമാണ്. കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവാണെന്നും മികച്ച ലീഡറാണെന്നും ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും പ്രതാപന്‍ പറഞ്ഞു.


Read Previous

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയം; അധികവായ്പയ്ക്ക് അനുമതിയില്ല

Read Next

കട്ടപ്പനയിൽ നരബലി; നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular